ആകാംഷ നിറച്ച് ‘കാണെക്കാണെ’ ട്രെയ്‌ലര്‍

സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന ‘കാണെക്കാണെ’യുടെ ട്രെയിലര്‍ പുറത്ത്. കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതയും, അതിന്റെ വകഭേദങ്ങളുമൊക്കെ സമ്മിശ്രമായി മിന്നിമായുന്ന കാണെക്കാണെയുടെ ഉദ്വേഗജനകമായ ട്രെയ്‌ലര്‍ ആകാംഷയും, കൗതുകവും നിറയ്ക്കുന്നതാണ്.

സെപ്റ്റംബര്‍ 17ന് ഒ.ടി.ടി പ്ലാറ്റഫോമായ സോണി ലൈവ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഒരു മിസ്റ്ററി മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘ഉയരെ’യുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ് കൂട്ടുകെട്ടില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!