ആലിയയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് സിദ്ധാര്‍ത്ഥ്

ബോളിവുഡ് യുവ നടന്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും നടി ആലിയയും തമ്മിലുള്ള പ്രണയം ഒരിക്കല്‍ ബോളിവുഡിലെ ഹോട്ട് ടോപ്പിക്കായിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ആരാധകരുടെ മനസ്സില്‍ വളരെ പ്പെട്ടെന്ന് ഇടം പിടിച്ച ഈ ജോഡി പിരിയുകയും ചെയ്തു. ഇപ്പോഴിതാ കോഫി വിത്ത് കരണ്‍ പരിപാടിയില്‍ ആലിയയുമായുള്ളതന്റെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് സിദ്ധാര്‍ഥ്.

അത് കൈപ്പേറിയ ഒരു അനുഭവമായി എനിക്ക്് തോന്നുന്നില്ല. സത്യത്തില്‍ അതിന് ശേഷം ഞങ്ങള്‍ കണ്ടിട്ടില്ല. പക്ഷെ സൗഹൃദമുണ്ട്. കുറച്ച് കഴിഞ്ഞു. ഇങ്ങനൊക്കെ സംഭവിക്കുന്നത് സ്വാഭാവികമാണ്, ഏതൊരു ബന്ധത്തേയും പോലെ തന്നെയാണ്. എനിക്കവളെ ഒരുപാട് കാലങ്ങളായി അറിയാം. ഞങ്ങള്‍ കണ്ടുമുട്ടിയപ്പോഴെ കാമുകനും കാമുകിയും ആയവരല്ല. ആ ബന്ധം നിലനില്‍ക്കുമെന്നാണ് തോന്നുന്നത്. ജോലിയുടെ ഭാഗമായോ എന്തെങ്കിലും പരിപാടികളുടെ ഭാഗമായോ ഒരുമിച്ച് വരേണ്ട താമസമേയുള്ളൂ” എന്നായിരുന്നു സിദ്ധാര്‍ത്ഥ് പറഞ്ഞത്.

സിദ്ധാര്‍ത്ഥും ആലിയയും ഒരുമിച്ചായിരുന്നു അരങ്ങേറിയത്. കരണ്‍ ജോഹര്‍ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെ 2012 ലായിരുന്നു ഇരുവരും അരങ്ങേറിയത്. പിന്നീട് കപൂര്‍ ആന്റ് സണ്‍സിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ”എന്റെ ആദ്യത്തെ ഷോട്ട് അവള്‍ക്കൊപ്പമായിരുന്നു. രാധേ പാട്ട് ചെയ്യുമ്പോഴായിരുന്നു അത്. ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ചരിത്രമുണ്ട്” എന്നും സിദ്ധാര്‍ത്ഥ് ആലിയയെക്കുറിച്ച് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!