”അമ്മ”യുടെ യോഗം ഇന്ന്; മുഖ്യ വിഷയം ‘ഷെയ്ൻ നിഗം’

‘അമ്മ’യുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ. പ്രധാനമായും ‘ഷെയ്ൻ നിഗം’ വിഷയമായിരിക്കും യോഗത്തിൽ ചർച്ചചെയുക. എത്രയും പെട്ടെന്നുതന്നെ ഈ പ്രശ്നങ്ങൾക്ക് ഒരു ഒത്തുതീർപ്പുണ്ടാക്കാനുള്ള നീക്കങ്ങളായിരിക്കും താരസംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാക്കാൻ സാധ്യത. ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലാതെ വിലക്ക് പിൻവലിക്കില്ലെന്നുമുള്ള നിർമ്മാതാക്കളുടെ നിലപാട് യോഗത്തിൽ ചർച്ചാവിഷയമാക്കും. യോഗത്തിലേക്ക് ഷെയ്നെ വിളിപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വെയിൽ സിനിമയുടെ നിർമ്മാതാവിന് ഷെയ്ൻ കത്തയച്ചിരുന്നു തിരികെ തരാനുള്ള പ്രതിഫലതുക കൈപ്പറ്റാതെ സിനിമ പൂർത്തീകരിക്കാൻ താൻ തയ്യാറാണെന്ന് കാണിച്ചാണ് കത്തയച്ചത്.

വെയിൽ എന്ന ചിത്രത്തിനൊപ്പം ചിത്രീകരണം മുടങ്ങിയ ചിത്രമാണ് ഖുർബാനി. എന്നാൽ ഈ ചിത്രത്തിന്റെ കാര്യത്തിലുള്ള നിലപാട് ഷെയ്ൻ അറിയിച്ചിട്ടില്ല. ഈ ഖുർബാനി എന്ന ചിത്രത്തിന്റെ കാര്യത്തിൽ കൂടി വ്യക്തത വരുത്തിയ ശേഷം ഷെയ്നുമായി സഹകരിക്കാം എന്ന ഒരു നിഗമനത്തിലാണ് നിർമ്മാതാക്കാളുടെ സംഘടന. ഖുർബാനി ചിത്രത്തിന്റെ കാര്യത്തിൽ ഷെയ്ന്റെ നിലപാട് അറിഞ്ഞശേഷം മാത്രമേ നിർമ്മാതാക്കളുടെ സംഘടനയുമായി ”അമ്മ”ഭാരവാഹികൾ ചർച്ചനടത്തിയേക്കും.എത്രയും പെട്ടെന്ന് തന്നെ പ്രേശ്നങ്ങൾക്കുള്ള പരിഹാരം കാണണമെന്ന് ഫെഫ്കയുള്‍‌പ്പെടെയുള്ള മറ്റുസിനിമ സംഘടനകള്‍ അമ്മ’യോടും നിര്‍മ്മാതാക്കളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!