വളരെ ഏറെ ആരാധകരുള്ള ഒരു നടിയാണ് യാമി ഗൗതമി. എന്നാൽ ഇന്ന് ഗമോസ കാരണം വിവാദത്തിൽ ആയിരിക്കുകയാണ് യാമി. തന്റെ ആരാധകനെ അപമാനിച്ചെന്ന ആരോപണവുമായിട്ടാണ് നടിക്കെതിരെ പ്രതിഷേധവുമായി കുറച്ചുപേർ രംഗത്ത് എത്തിയത്. ആസാം സംസ്കാരത്തിൽ പരമ്പരാഗതമായിട്ടുതന്നെ ധരിക്കുന്ന ഒന്നാണ് ഗമോസ, എന്നാൽ ആസാമിൽ നിന്നുള്ള യാമിയുടെ കടുത്ത ഒരു ആരാധകൻ ഗമോസ യാമിയുടെ കഴുത്തിലേക്ക് ഇടാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ തടയുകയും ആരാധകനെതിരെ യാമി പ്രതികരിക്കുകയും ചെയ്തു എന്നാൽ ഇതാണ് യാമിക്കെതിരെ വിവാദമായത്. ഇത് ആസാം സംസ്കാരത്തെ തന്നെ നടി അപമാനിച്ചു എന്നാണ് ചിലർ പറയുന്നത്.താരത്തിനോടുള്ള സ്നേഹവും ബഹുമാനവും അറിയിക്കാനുള്ളതായിരുന്നു ആരാധകന്റെ ലക്ഷ്യമെന്നും അതുകൊണ്ട് മാത്രമാണ് ഗമോസ അണിയിക്കാൻ ശ്രേമിച്ചതെന്നും പറയുന്നു.
സംഭവമുണ്ടായത് വിമാനത്താവളത്തിൽ വെച്ചായിരുന്നു. ഗമോസ അണിയിക്കാൻ നോക്കിയാ ആരാധകനെ തടയുകയും മാറിനിൽക്കുവാൻ പറയുകയും യാമി ചെയ്തു. താൻ ഒരു സ്ത്രീ ആണ് പരിചയമില്ലാത്തോരാൾ അടുത്തേക്ക് വരുമ്പോൾ ഉണ്ടാക്കുന്ന സ്വാഭാവിക പ്രതികരണമാണ് മാത്രമാണ് താൻ ചെയ്തതെന്നും അല്ലാതെ ആരുടേയും വികാരത്തെയും സംസ്കാരത്തെയും വൃണപ്പെടുത്താൻ നടി ഉദ്ദേശിച്ചിട്ടില്ലെന്നും പറഞ്ഞു.