കയ്‌പ്പേറിയ ഭാഗമെന്തെന്നാല്‍ എല്ലാ കാലവും പതിനേഴുകാരി ആയിരിക്കാന്‍ സാധിക്കില്ല’; സെക്‌സ് എജ്യുക്കേഷനില്‍ നിന്നും എമ്മ പുറത്തേക്ക്

സെക്‌സ് എജ്യുക്കേഷന്‍’ എന്ന നെറ്റ്ഫ്‌ളിക്‌സ് സീരിസില്‍ നിന്നും എമ്മ മാക്കേ പുറത്തേക്ക്. നാലാം സീസണ്‍ ഒരുങ്ങുന്ന ഗട്ടത്തിലാണ് എമ്മയുടെ പ്രതികരണം എത്തിയിരിക്കുന്നത്. എപ്പോഴും തനിക്ക് ഹൈസ്‌ക്കൂളുകാരിയായ 17 വയസുള്ള കുട്ടിയായി ഇരിക്കാന്‍ സാധിക്കില്ല എന്നാണ് എമ്മ മാക്കേ പറയുന്നത്.

ഇത് തന്നെ സംബന്ധിച്ചിടത്തോളം വളരെ സങ്കീര്‍ണമായൊരു കാര്യമാണ്. സെക്സ് എജ്യുക്കേഷനിലെ അഭിനേതാക്കളെല്ലാം തന്നെ ഏറെ മികച്ചവരാണ്. അവരെയെല്ലാം സ്നേഹിക്കുന്നു, എല്ലാവരും സുഹൃത്തുക്കളാണ്. തങ്ങളെല്ലാം ഇതിലൂടെ ഒരുമിച്ച് വളര്‍ന്നു വന്നവരാണ്.

എന്നാല്‍ ഇതിന്റെ കയ്പ്പേറിയ ഭാഗമെന്തെന്നാല്‍ തനിക്ക് ജീവിതത്തില്‍ എല്ലാക്കാലവും പതിനേഴുകാരിയായി തുടരാന്‍ സാധിക്കില്ല എന്നാണ് എമ്മ പറയുന്നത്. സെക്‌സ് എജ്യുക്കേഷന്റെ മൂന്നാമത്തെ സീസണ്‍ സെപ്റ്റംബര്‍ 17ന് ആയിരുന്നു റിലീസ് ചെയ്തത്. മൂന്ന് സീസണുകളിലും എമ്മ ഉണ്ടായിരുന്നു.

സീരിസില്‍ മേവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 25കാരിയായ എമ്മ ഏറെ പ്രേക്ഷകപ്രീതിയും ആരാധകരെയും നേടിയിരുന്നു. ഓട്ടിസ് എന്ന കൗമാരക്കാരന്റെയും കൂട്ടുകാരുടെയും കഥയാണ് സീരീസ് പറയുന്നത്. അസ ബട്ടര്‍ഫീല്‍ഡ്, ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍ തുടങ്ങിയവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!