സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യമെന്നാണ് അമ്മയുടെ ഉപദേശം; തുറന്നു പറഞ്ഞ് നടന്‍ മുകേഷിന്റെ മകന്‍!

മലയാളത്തിലെ പ്രശസ്ത നടനായ മുകേഷിന്റെ മകനാണ് ശ്രാവണ്‍. കല്യാണം എന്ന ചിത്രത്തിലെ നായക വേഷം ചെയ്തു കൊണ്ടാണ് ശ്രാവണ്‍ മുകേഷ് മലയാള സിനിമയിലേക്കെത്തിയത്. എന്നാല്‍ പിന്നീട് ഈ നടനെ ആരും കണ്ടിട്ടില്ല. എന്നാല്‍ ഡോക്ടര്‍ കൂടിയായ ശ്രാവണ്‍ ഇപ്പോള്‍ റാസല്‍ഖൈമയിലെ മുന്‍നിര കോവിഡ് പോരാളി ആണ് ഈ സമയത്ത് സിനിമയ്ക്കല്ല കോവിഡ് സേവനത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നാണ് അമ്മ സരിത നല്‍കിയ ഉപദേശം എന്നാണ് ശ്രാവണ്‍ പറയുന്നത്.

മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ആണ് ശ്രാവണ്‍ തന്റെ അനുഭവങ്ങളും അമ്മ നല്‍കിയ ഉപദേശവും പങ്കു വെച്ചത്. ശ്രാവണിന്റെ അമ്മ സരിതയും പണ്ട് മലയാളത്തിലെ പ്രശസ്ത നടിയായിരുന്നു. കല്യാണം എന്ന ചിത്രത്തിന് ശേഷവും കുറെയേറെ സിനിമ ചര്‍ച്ചകള്‍ ഉണ്ടായിരുന്നു എങ്കിലും അമ്മയുടെ ഉപദേശമാണ് തത്കാലം സിനിമ മാറ്റി വെച്ച് കോവിഡ് പോരാട്ടത്തിന് ഇറങ്ങാന്‍ ഉള്ള ഊര്‍ജ്ജവും പ്രചോദനവും നല്‍കിയത് എന്നും ശ്രാവണ്‍ മുകേഷ് പറയുന്നു.

റാസല്‍ഖൈമയിലെ രാജകുടുംബാംഗങ്ങള്‍ വരെ ശ്രാവണിന്റെ അടുത്ത് ചികിത്സ തേടിയെത്തിയിരുന്നു. ഉന്നതരായ അറബികള്‍ പുലര്‍ത്തുന്ന മര്യാദ നമ്മള്‍ ഇന്ത്യക്കാര്‍ പലപ്പോഴും കണ്ടു പഠിക്കണം എന്നും ശ്രാവണ്‍ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തതായി ഒരു തമിഴ് സിനിമയിലാണ് ശ്രാവണ്‍ നായകനായി എത്താനൊരുങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!