നടന് നിവിന്‍ പോളിയുടെ പുത്തന്‍ ലുക്കിലുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. സൈമ അവാര്‍ഡ് ഏറ്റവുവാങ്ങാനാണ് നിവിന്‍ പോളി വേറിട്ട ഗെറ്റപ്പില്‍ എത്തിയത്.
നിവിന്‍ പോളിയുടെ പുതിയ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമാകുകയുമാണ്. മുടിയും താടിയും നീട്ടി വളര്‍ത്തിയുള്ള ലുക്കിലാണ് നിവിന്‍ പോളിയുള്ളത്. മികച്ച നടനുള്ള ക്രിട്ടിക്സ് അവാര്‍ഡ് ആണ് ഇത്തവണ നിവിന്‍ പോളിക്ക് ലഭിച്ചത്. ഗീതു മോഹന്‍ദാസിന്റെ മൂത്തോനെന്ന ചിത്രത്തിലെ അഭിനയത്തിനാണ് നിവിന്‍ പോളിക്ക് അവാര്‍ഡ് ലഭിച്ചത്. ഒട്ടേറെ പേരാണ് നിവിന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്. നിവിന്‍ പോളിയുടെ പുതിയ ഫോട്ടോ ഹിറ്റായി മാറുകയും ചെയ്തു.
രാജീവ് രവിയുടെ തുറമുഖമെന്ന ചിത്രമാണ് നിവിന്‍ പോളിയുടെതയി റിലീസ് ചെയ്യാനുള്ളത്. പേരന്‍പിന് ശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും നിവിന്‍ പോളിയാണ് നായകന്.