മലയാള സിനിമാതാരം മിയയുടെ പിതാവ് ജോര്‍ജ് ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍ വെച്ച് നടക്കും.
മിനിയാണ് ജോര്‍ജ് ജോസഫിന്റെ ഭാര്യ. ഇരുവര്‍ക്കും ജിമി എന്ന മകളു കൂടിയുണ്ട്. ലിനോ ജോര്‍ജ്, അശ്വിന് ഫിലിപ്പ് എന്നിവരാണ് മരുമക്കള്‍.