അന്ന് അവർ പ്രേമം സിനിമയുടെ ഓഡീഷനില്‍ പരാജയപ്പെട്ടു; പക്ഷെ ഇന്ന് അവർ വിജയത്തിന്റെ കൊടുമുടിയിലാണ്

 

നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോന്‍സ് പുത്രനൊരുക്കിയ ചിത്രമായിരുന്നു പ്രേമം. വമ്പന്‍ ഹിറ്റായിരുന്ന ചിത്രത്തില്‍ സായി പല്ലവി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാരായി എത്തിയത്. ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മൂന്ന് നായികമാരും അന്യഭാഷകളിലടക്കം താരങ്ങളായി മാറുകയും ചെയ്തു. എന്നാല്‍ ‘പ്രേമം’ സിനിമയുടെ ഒഡീഷനില്‍ നിന്നും പുറത്തുപോയി പിന്നീട് സിനിമയിലെത്തി സംസ്ഥാന പുരസ്‌കാരം വരെ സ്വന്തമാക്കിയ ഒരു നടിയുണ്ടെന്ന് വെളിപ്പെടുത്തുകയാണ് നടനും കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേശ് പ്രഭാകര്‍.

Image result for rejisha vijayan parvathy thiruvoth nimisha sajayan

‘പ്രേമത്തിന്‍റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അവര്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല’, ദിനേശ് പറഞ്ഞു. രജിഷ വിജയന്‍, പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍ എന്നിവര്‍ക്കാണ് അതിനുശേഷം സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. 2016ല്‍ പുറത്തിറങ്ങിയ ‘’അനുരാഗ കരിക്കിന്‍ വെള്ളം’’ എന്ന ചിത്രത്തിലൂടെയാണ് രജിഷയ്ക്ക് സംസ്ഥാനപുരസ്‌കാരം ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയെ പുരസ്കാരത്തിനര്‍ഹയാക്കിയത്. 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമ രംഗത്തെത്തിയത്. രജിഷയോ നിമിഷയോയാണ് ദിനേഷ് പറഞ്ഞ നടിയെന്നാണ് പ്രേക്ഷകരുടെ നിഗമനം.

Image result for rejisha vijayan parvathy thiruvoth nimisha sajayan

Image result for nimisha sajayan

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!