‘മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല’; കവിളില്‍ കടിച്ചും ചുംബിച്ചും ഷംനയുടെ പുതിയ ചിത്രങ്ങള്‍

തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത നടി ഷംന കാസിമിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോള്‍ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്.

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് ഷംന കാസിം. അമ്മയുടെ മുഖത്ത് കടിക്കുന്ന ചിത്രവും സുഹൃത്തിനെ ചുംബിക്കുന്ന ചിത്രവുമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!