രാത്രിയുടെ യാമങ്ങളില്‍ നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേര്‍; ‘നിണം’ പോസ്റ്റര്‍ വൈറല്‍

മൂവിടുഡേ ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘നിണം’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു. രാത്രിയുടെ യാമങ്ങളില്‍ നരവേട്ട ലക്ഷ്യമിട്ട് രണ്ടുപേര്‍ മിന്നല്‍പ്പിണര്‍ പോലെ ഒരാള്‍ക്കു നേരെ നീങ്ങുന്നതാണ് മോഷന്‍ പോസ്റ്ററിലുള്ളത്. തീര്‍ത്തും ദുരൂഹതത നിറഞ്ഞതാണ് പോസ്റ്റര്‍.

പ്രതികാരത്തിലൂന്നിയ ഫാമിലി സസ്‌പെന്‍സ് ത്രില്ലറാണ് നിണം. അമര്‍ദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് വിഷ്ണുരാഗ് ആണ്. ഗിരീഷ് കടയ്ക്കാവൂര്‍, സൂര്യ കൃഷ്ണ, മനീഷ് മോഹനന്‍, ശരത് ശ്രീഹരി, സജിത്ത്, മിഥുന്‍ പുലരി, പ്രദീപ് ആനന്ദന്‍ , രാജേഷ് ഭാനു, ലതദാസ്, കലാഭവന്‍ നന്ദന എന്നിവരാണ് അഭിനേതാക്കള്‍ .

വിപിന്ദ് വി രാജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിപിന്‍ മണ്ണൂര്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. പ്രോജക്ട് ഡിസൈനര്‍ – ജയശീലന്‍ സദാനന്ദന്‍. ഗാനരചന – സുമേഷ് മുട്ടറ, സംഗീതം, പശ്ചാത്തലസംഗീതം – സുധേന്ദുരാജ്, സിജു ഹസ്രത്ത്, ആലാപനം – ഫര്‍ഹാന്‍, എം ആര്‍ ഭൈരവി, അസ്സോസിയേറ്റ് ഡയറക്ടര്‍ – ഷാന്‍ എസ് എം കടയ്ക്കാവൂര്‍.

കല- ബിനില്‍ കെ ആന്റണി, ചമയം – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ശ്രീജിത്ത് കുമാരപുരം, സ്റ്റില്‍സ് – അജേഷ് ആവണി, ഡിസൈന്‍സ് – പ്‌ളാനറ്റ് ഓഫ് ആര്‍ട്ട് സ്റ്റുഡിയോ, പി.ആര്‍.ഒ – അജയ് തുണ്ടത്തില്‍. നവംബറില്‍ ചിത്രീകരണം ആരംഭിക്കുന്ന നിണത്തിന്റെ ലൊക്കേഷന്‍ തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!