ദിലീപ് ചിത്രത്തിലൂടെ വൈറല്‍ വീഡിയോയിലെ നായകന്റെ അരങ്ങേറ്റം

സോഷ്യല്‍ മീഡിയയില്‍ വൈറലായ പെര്‍ഫെക്റ്റ് ഓകെ എന്ന വീഡിയോയിലൂടെ താരമായ നൈസല്‍ സിനിമയിലേക്ക്. കോഴിക്കോട് സ്വദേശിയായ നൈസല്‍ സിനിമയിലെത്തുന്ന വിവരം ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ ബാദുഷ തന്നെയാണ് അറിയിച്ചത്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന ചിത്രമായ വോയിസ് ഓഫ് സത്യനാഥനിലാണ് നൈസല്‍ മുഖം കാണിക്കുന്നത്.

പെര്‍ഫെക്ട് ഓകെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്. എന്ന, നൈസലിന്റെ സംഭാഷണ രീതിയില്‍ ഉണ്ടാക്കിയ ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ചില ഡാന്‍സ് വീഡിയോയിലും പരസ്യങ്ങളിലും ടെലിവിഷന്‍ പരിപാടികളിലും നൈസല്‍ പ്രത്യക്ഷപെട്ടു.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി. എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ രചിച്ചത് സംവിധായകന്‍ റാഫി തന്നെയാണ്. ജിതിന്‍ സ്റ്റാനിലസ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന്‍ വര്‍ഗീസും എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദുമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!