‘കാര്‍ലോസ് സിന്‍സ് 1977’, ജോജുവിന്റെ ജന്മദിനത്തില്‍ ‘പീസ്’ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

ജോജു ജോര്‍ജ് നായകനാകുന്ന ‘പീസ്’ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. കാര്‍ലോസ് സിന്‍സ് 1977 എന്ന് ആലേഖനം ചെയ്ത പോസ്റ്ററാണ് ജോജുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറക്കിയത്. സന്‍ഫീര്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ ത്രില്ലറായാണ് എത്തുന്നത്.

കാര്‍ലോസ് എന്ന ഓണ്‍ലൈന്‍ ഡെലിവറി പാര്‍ട്ണറുടെ ജീവിതവും, അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ് ഈ ചിത്രം. ഷാലു റഹീം, രമ്യാ നമ്പീശന്‍, അതിഥി രവി, സിദ്ധിഖ്, ആശ ശരത്ത്, അനില്‍ നെടുമങ്ങാട്, അര്‍ജുന്‍ സിങ്, വിജിലേഷ്, മാമുക്കോയ പോളി വല്‍സന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!