മലയാളത്തിലും തമിഴിലുമായി ജോജുവിന്റെ ആക്ഷന്‍ ചിത്രം ‘കള്‍ട്ട്’

ജു ജോര്‍ജ്ജിനെ നായകനാക്കി സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന ‘കള്‍ട്ട്’ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. മലയാളത്തിലും തമിഴിലുമായാണ് ചിത്രം എത്തുക. ജോജുവിന്റെ മുഖത്തിന്റെ ഒരു ഭാഗം, ഒരു കാര്‍ എന്നിവയാണ് പോസ്റ്ററില്‍ കാണാനാവുക. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്.

നടനും സംവിധായകനുമായ മിഷ്‌കിന്‍, ‘സര്‍പട്ട പരമ്പരൈ’യിലെ ഡാന്‍സിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ ഷബീര്‍, സഞ്ജന നടരാജന്‍, അനന്യ രാമപ്രസാദ്, മൂന്നാര്‍ രമേശ്, രാക്ഷസന്‍, വട ചെന്നൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തമിഴ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

സ്റ്റണ്ട് മാസ്റ്റര്‍ ദിനേശാണ് കള്‍ട്ടിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. തമിഴിലെ പ്രശസ്തനായ മുന്‍പ് ധനുഷ് ചിത്രം ജഗമേ തന്തിരം, പറവ, ഈട, സര്‍വം താളമയം എന്നീ ചിത്രങ്ങളുടെയും സ്റ്റണ്ട് ഡയറക്ടറായിരുന്നു ദിനേശ്. അടുത്തമാസം പോണ്ടിച്ചേരിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

രചന: സഫര്‍ സനല്‍, രമേഷ് ഗിരിജ. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പോസ്റ്റര്‍ ഡിസൈന്‍സ്: അമല്‍ ജോസ്, മീഡിയാ പാര്‍ട്ണര്‍ മുവീ റിപ്പബ്ലിക്, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹെയിന്‍സ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!