മലയാള സിനിമയിൽ ചെറിയ വേഷങ്ങളിൽ ശ്രദ്ധേയാനായിട്ടാണ് ഭഗത് മാനുവൽ എത്തിയത്. ആട് എന്ന ചിത്രത്തിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,ഒരു വടക്കൻ സെൽഫി എന്നി സിനിമകളിൽ സ്വന്തം കഴിവ് തെളിയിച്ചിരുന്നു. സിനിമയ്ക്കു ഉള്ളിൽ മാത്രം അല്ല തന്റെ കുടുംബ ജീവിതത്തിലെ വിശേഷങ്ങളും ചിത്രങ്ങളും ഭഗത് മാനുവൽ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഓൺലൈൻ മാധ്യമത്തിൽ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നു. ഭഗത് മാനുവൽ കുടുംബത്തിന്റെ ഫോട്ടോ ഷൂട്ടാണ് ഇപ്പോ ആരാധകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. കടൽ തീരത്ത് ഭാര്യക്കും മക്കൾക്കുമൊപ്പം എടുത്ത ഫോട്ടോസ് ഭഗത് മാനുവൽ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ഭഗത് മാനുവലിന്റെ ഭാര്യ കോഴിക്കോട് സ്വദേശിനിയായ ഷെലിൻ ചെറിയാനാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.ആരാധകർ വിവാഹ ആശംസകളുമായിട്ടു രംഗത്ത് വന്നിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. മക്കൾ രണ്ടുപേരും ഭഗത്ന്റെയും ഷെലിന്റെയും ഒപ്പമാണ്. മുൻ വിവാഹത്തിൽ ഇരുവർക്കും ഓരോ ആൺ മക്കളുണ്ട്. സ്റ്റീവ് , ജോക്കുട്ടൻ എന്നാണ് മക്കളുടെ പേര്.