എന്തിനാണ് ലൂലിയ ഇങ്ങനെ അപമാനിതയാകാന്‍ നിന്നു കൊടുക്കുന്നത്, ഇയാള്‍ നിങ്ങളെ സ്‌നേഹിക്കില്ല: വൈറല്‍ വീഡിയോയ്ക്ക് പിന്നാലെ സല്‍മാന് എതിരെ സൈബര്‍ ആക്രമണം

ബോളിവുഡ് ഗോസിപ്പുകോളങ്ങളില്‍ സല്‍മാന്‍ ഖാന്റെ കാമുകിയായി നിറഞ്ഞു നിന്ന റൊമേനിയന്‍ ടെലിവിഷന്‍ അവതാരികയാണ് ലൂലിയ വാന്റൂര്‍. ഇപ്പോഴിതാ, സല്‍മാന്‍ ഖാനും ലൂലിയും ഒരുമിച്ച് പങ്കെടുത്ത ദീപാവലി പാര്‍ട്ടിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടന്‍ സല്‍മാന്‍ ഖാനെതിരെ അധിക്ഷേപ വര്‍ഷവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

ഒരു കാറില്‍ വന്നിറങ്ങിട്ടും സല്‍മാന്‍ ലൂലിയയ്ക്കായി കാത്തുനില്‍ക്കാതെ പാര്‍ട്ടി നടക്കുന്ന സ്ഥലത്തേക്ക് ഒറ്റയ്ക്ക് ് പോകുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ഇതാണ് സല്‍മാന്‍ ഖാനെതിരെ സൈബര്‍ ആക്രമണം പൊട്ടിപ്പുറപ്പെടാന്‍ കാരണം.

സല്‍മാന്‍ എന്തിനാണ് എല്ലാവരുടെയും മുന്നില്‍ ലൂലിയയെ എപ്പോഴും അപമാനിക്കുന്നത്, എന്തുകൊണ്ടാണ് ലൂലിയ സ്വയം അപമാനിതയാകാന്‍ നിന്നുകൊടുക്കുന്നത്? സ്നേഹം ബഹുമാനത്തില്‍ അധിഷ്ഠിതമാണ്, അവന്‍ നിങ്ങളെ ബഹുമാനിച്ചില്ലെങ്കില്‍ ഒരിക്കലും സ്നേഹിച്ചിട്ടില്ല, ഇനി സ്നേഹിക്കുകയുമില്ല, ലൂലിയയോട് സഹതാപം തോന്നുന്നു എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!