അയ്യപ്പന്‍ നായരായി പവന്‍ കല്യാണ്‍; ഭീംല നായകിന്റെ മെഗാ മാസ്സ് പ്രോമോ വീഡിയോ

പൃഥ്വിരാജ് – ബിജുമേനോന്‍ കൂട്ടുകെട്ടില്‍ സൂപ്പര്‍ ഹിറ്റായ അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഭീംല നായക് എന്ന് പേരിലാണ് തെലുങ്കിലേക്കെത്തുന്നത്. പവന്‍ കല്യാണ്‍, റാണ ദഗ്ഗുബതി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസര്‍, മേക്കിംഗ് വീഡിയോ, സോങ്ങ് ടീസര്‍ എന്നിവ ഇതിനോടകം സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ, ദീപാവലി സമ്മാനമായി ചിത്രത്തിന്റെ പുതിയ വീഡിയോ പ്രൊമോ കൂടിയെത്തിയിരിക്കുകയാണ്.

ഭീംല നായക് എന്ന പവന്‍ കല്യാണ്‍ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആഘോഷഗാനമാണ് പുറത്തുവന്നിരിക്കുന്നത്. ലാല ഭീംല എന്ന് തുടങ്ങുന്ന ഈ ഗാനത്തില്‍ പവന്‍ കല്യാണിനൊപ്പം റാണ ദഗ്ഗുബതിയെയും കാണാന്‍ കഴിയും. മലയാളത്തില്‍ ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രം തെലുങ്കില്‍ പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യന്‍ എന്ന കഥാപാത്രമായെത്തുന്നത്് റാണ ദഗ്ഗുബതിയാണ്. ഡാനിയേല്‍ ശേഖര്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ പേര്.

സിതാര എന്റര്‍ടെയ്ന്‍മെന്റിസിന്റെ ബാനറില്‍ നാഗ വംശി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിത്യ മേനോന്‍, സമുദ്രക്കനി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തമന്‍ എസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന്റെ തെലുങ്കു സംഭാഷണങ്ങള്‍ തയാറാക്കിയിരിക്കുന്നത് ത്രിവിക്രം ശ്രീനിവാസാണ്. സാഗര്‍ കെ. ചന്ദ്രയാണ് സംവിധാനം. അടുത്ത വര്‍ഷം ഈ സിനിമ റിലീസാകും. അന്തരിച്ച സംവിധായകന്‍ സച്ചിയാണ് മലയാളത്തില്‍ അയ്യപ്പനും കോശിയും സംവിധാനം ചെയ്തത്. ഇത് സച്ചിയുടെ അവസാന ചിത്രമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!