സല്‍മാന്റെ ചിരിക്കുന്ന മുഖത്തിന് പിന്നിലെ ഏകാന്തതയുടെ ദുഃഖം എനിക്ക് കാണാം, വിവാഹിതനാവണം: നടനോട് ബോളിവുഡ് സംവിധായകന്‍

ബോളിവുഡിലെ പ്രശസ്തനായ നടനും ടെലിവിഷന്‍ പേഴ്സണാലിറ്റിയുമൊക്കെയാണ് സല്‍മാന്‍ ഖാന്‍. 1988ലെ ബീവി ഹോ തോ ഐസി എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ സല്‍മാന്‍ ബോളിവുഡില്‍ ഹിറ്റുകളുടെ വിസ്മയം തീര്‍ത്ത് കരിയറില്‍ തിളങ്ങുകയാണ്. എങ്കിലും സ്വകാര്യ ജീവിതത്തില്‍ നടന്‍ ഇപ്പോഴും ബാച്ചിലറാണ്

55കാരനായ നടന്‍ വിവാഹത്തിനോട് താത്പര്യം പ്രകടിപ്പിക്കുന്നില്ല. സല്‍മാന്റെ പുതിയ ചിത്രമായ ‘ആന്റി’മിന്റെ സംവിധായകന്‍ മഹേഷ് മജ്രേക്കര്‍ പറയുന്നത്് സല്‍മാന്‍ ഇതുവരെ വിവാഹം കഴിക്കാത്തതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ്. കുടുംബവും സുഹൃത്തുക്കളുമല്ലാതെ സല്‍മാന് മറ്റ് അടുപ്പക്കാരില്ലെന്നും അദ്ദേഹം പറഞ്ഞു.

കരിയറില്‍ ആരും സ്വപ്നം കാണുന്ന വിജയം സ്വന്തമാക്കിയ സല്‍മാന്‍ വളരെ സാധാരണമായ ജീവിതമാണ് നയിക്കുന്നത്. സുഹൃത്തുക്കളും സഹോദരങ്ങളും അദ്ദേഹത്തിന് ചുറ്റുമുണ്ടെങ്കിലും സല്‍മാന്‍ ഏകനാണ്. അത് പലപ്പോഴും താന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മുംബൈയില്‍ ഒരു ബെഡ്റൂം മാത്രമുള്ള ഫ്ളാറ്റിലാണ് അദ്ദേഹത്തിന്റെ താമസം. താന്‍ വീട് സന്ദര്‍ശിക്കുമ്പോഴെല്ലാം അദ്ദേഹം ലിവിംഗ് റൂമിലെ സോഫയില്‍ കിടക്കുകയായിരിക്കുമെന്നും മഹേഷ് ഒരഭിമുഖത്തില്‍ പറഞ്ഞു.

ഐശ്വര്യ റായ് മുതല്‍ ലൂലിയ വരെ, സല്‍മാന്റെ കാമുകിമാരെന്ന് ഗോസിപ്പ് കോളങ്ങളിലിടം നേടിയ സ്ത്രീകള്‍ നിരവധിയാണ് എങ്കിലും ഇത്തരം ഗോസിപ്പുകള്‍ക്ക് ഇത് വരെ വ്യക്തമായ ഉത്തരം നടന്‍ നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!