ഫഹദും നസ്രിയയും വീണ്ടും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ സിനിമാണ് ട്രാൻസ്. എന്നാൽ ട്രാൻസിനെതിരെ ഐഎംഎയുടെ പരാതി. ചിത്രം പൊതുസമൂഹത്തിൽ മോശം സന്ദേശമാണ് നൽക്കുന്നതെന്നും ഇത് സംബന്ധിച്ച് ഐഎംഎ കേരള ഘടകം സെൻസർ ബോർഡിന് പരാതി നൽകി. മനോരോഗ ചികിത്സയെ തെറ്റായിട്ടാണ് ചിത്രീകരിച്ചതെന്നും ഇതിനെ തുടർന്ന് അത് നീക്കം ചെയ്യണമെന്നും പരാതിയിൽ പറയുന്നുണ്ട്. മുന്നേ, ചിത്രം കണ്ട തിരുവനതപുരം സെന്ററിൽ നിന്നും 17 മിനിമീറ്റർ ദൈർഘ്യമുള്ള രംഗങ്ങൾ കത്രിക വയ്ക്കാൻ വേണ്ടിട്ടു ആവശ്യപ്പെട്ടു. സംവിധായകൻ ഇതിനു തയ്യാറായിരുന്നില്ല. എന്നാൽ അതിനെ തുടർന്ന് മുംബൈയിലുള്ള റിവൈസിംഗ് കമ്മറ്റിയുടെ പുനഃപരിശിശോധനായ്ക്ക് വേണ്ടിട്ടു അയച്ചു. ചിത്രം കണ്ട മുംബൈ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (സിബിഎഫ്സി) റിവൈസിംഗ് കമ്മറ്റി ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് നൽകി.
ബ്ലോക്കബ്സ്റ്റർ ചിത്രങ്ങൾ ആയ ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നി സിനിമകൾക്ക് ശേഷം അൻവർ റഷിദ് എന്റർടൈൻമെന്റ് നിർമിച്ച നാലാമത്തെ സിനിമയാണിത്. ഏഴ് വര്ഷങ്ങള്ക്കു ശേഷം അൻവർ റഷിദ് സംവിധാനം ചെയ്ത ഒരു ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ഈ ചിത്രത്തിൽ ഫഹദിനോടൊപ്പം നസ്രിയ, ഗൗതം മേനോൻ, സൗബിൻ ഷാഹിർ,ദീലീഷ് പോത്തൻ, വിനായകൻ, ചെമ്പൻ വിനോദ്, തുടങ്ങിയ ഒട്ടേറെ താരങ്ങൾ ട്രാൻസ് സിനിമയിൽ വേഷമിട്ടു.