ഞെട്ടിച്ച് ഇന്ത്യന്‍ 2; കാജല്‍ അഗര്‍വാളിനെ നീക്കി

കമല്‍ – ശങ്കര്‍ കൂട്ടികെട്ടില്‍ ഇറങ്ങിയ ഇന്ത്യന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ തന്നെ പ്രൊഡക്ഷന്‍ ഹൗസ് മാറിയതടക്കം നിരവധി പ്രശ്‌നങ്ങള്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. പിന്നാലെ സെറ്റില്‍ നടന്ന അപകടത്തില്‍ ഉണ്ടായ മൂന്ന് പേരുടെ മരണവും. പിന്നീട് കമല്‍ഹാസന്റെ ആരോഗ്യപ്രശ്‌നവും, തിരഞ്ഞെടുപ്പ് തിരക്കുകളുമെല്ലാം സിനിമയുടെ ചിത്രീകരണത്തെയും ബാധിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും ഒരു വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സിനിമയില്‍ നിന്നും കാജല്‍ അഗര്‍വാളിനെ നീക്കം ചെയ്തു എന്ന റിപ്പോര്‍ട്ടുകളാണ് എത്തുന്നത്. കാജല്‍ അഗര്‍വാള്‍ ഗര്‍ഭിണിയാണ് എന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കാജലിന് പകരം മറ്റൊരു നടിയെ അണിയറ പ്രവര്‍ത്തകര്‍ പരിഗണിക്കുന്നത്.വിവേക്,നെടുമുടി വേണു എന്നിവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുവര്‍ക്കും പകരം നടന്മാരെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇതിനായുള്ള തിരക്കുകളിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്ന് എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!