നിവിൻ പോളി അഭിനയിച്ചു തകർത്ത യുവ തലമുറയുടെ ഹരമായ ഒരു ചിത്രമാണ് ‘പ്രേമം’. എന്നാൽ പ്രേമം ഒഡീഷനിൽ നിന്ന് പുറത്തായ ഒരു നടിയെ കുറിച്ച് പറയുകയാണ് നടനും,കാസ്റ്റിംഗ് ഡയറക്ടറുമായ ദിനേശ് പ്രഭാകരൻ. പ്രേമം സിനിമയുടെ ഒഡീഷന് പോകുകയും അവിടെനിന്നു പുറത്താക്കുകയും ചെയ്തു പിന്നീട് സംസഥാന പുരസ്കാരം വരെ സ്വന്തമാക്കിയ ഒരു നടി . എന്നാൽ അത് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാക്കി മാറ്റിയിരിക്കുകയാണ്.
അൽഫോൻസ് പുത്രനൊരുക്കിയ ഒരു ഒരു ചിത്രമായിരുന്നു പ്രേമം. ഈ ചിത്രം ഒരു വമ്പൻ ഹിറ്റായിരുന്നു എന്നതുമല്ല ഇതിലെ നായികമാരായി സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ എന്നിവരാണ് .ഈ ചിത്രത്തിൽ അഭിനയിച്ച മൂന്ന് നായികമാരും അന്യഭാഷകളിലടക്കം പിന്നീട താരങ്ങളായി മാറിയിരുന്നു. പ്രേമം സിനിമയുടെ ഒഡീഷന് പോയി പുറത്തായ ആ നടിയെ കുറിച്ച് ദിനേശ് പ്രഭാകരൻ പറയുന്നത് ഇങ്ങനെയാണ്,
”പ്രേമത്തിന്റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അവര്‍ക്ക് നന്നായി ചെയ്യാന്‍ കഴിഞ്ഞില്ല”. ഇതിന്റെ പുറക്കെ ആ നടിയെ അന്വേഷിച്ചുള്ള നടത്തമാണ് സമൂഹം. രജിഷ വിജയന്, പാര്‍വതി തിരുവോത്ത്, നിമിഷ സജയന് എന്നിവര്‍ക്കാണ് അതിനുശേഷം സംസ്ഥാന പുരസ്കാരം ലഭിച്ചത്. 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ്
‘’അനുരാഗ കരിക്കിന് വെള്ളം’’ ഈ ചിത്രത്തിലൂടെയാണ് രജിഷയ്ക്ക് സംസ്ഥാനപുരസ്കാരം ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ ചോലയിലെ അഭിനയമാണ് നിമിഷയെ പുരസ്കാരത്തിനര്‍ഹയാക്കിയത്. 2017ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ”തൊണ്ടിമുതലും ദൃക്സാക്ഷിയും” ഈ ചിത്രത്തിലൂടെയാണ് നിമിഷ മലയാള സിനിമ രംഗത്തേക്ക് കടന്നുവന്നത്. രജിഷയോ നിമിഷയോ ഇവരിൽ ആരാണ് ദിനേഷ് പറഞ്ഞ നടിയെന്ന് തിരയുകയാണ് സമുഹം.