പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല തിയേറ്റർ ഉടമകളോട് ജോബി ജോര്‍ജ്

കോവിഡ് മഹാമാരി ഏല്‍പ്പിച്ച സാമ്പത്തിക പ്രത്യാഘാതം മറി കടക്കാനുള്ള ശ്രമത്തിലാണ് തിയേറ്റര്‍ ഉടമകള്‍. പ്രതിസന്ധിയില്‍ പെട്ടുഴലുന്ന തിയേറ്ററുകള്‍ക്ക് കൈത്താങ്ങായി ‘കുറുപ്പി’ന് തൊട്ടു പിന്നാലെ സുരേഷ്‌ഗോപി ചിത്രം നായകനാകുന്ന കാവലും എത്തുകയാണ്. തമ്പാനായുള്ള സുരേഷ് ഗോപിയുടെ പകര്‍ന്നാട്ടം കാണാന്‍ ആകാംക്ഷയോടെയിരിക്കുന്ന പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമാകുന്നതിനൊപ്പം കാവല്‍ തിയേറ്ററുകള്‍ക്ക് കാവലാകുമെന്നാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് പറയുന്നത്

എനിക്ക് 9 അക്ക സംഖ്യയാണ് ഒരു ഒടിടി പ്ലാറ്റ് ഫോം സിനിമ ഡയറക്ട് പ്രീമിയര്‍ ചെയ്യാന്‍ തന്ന ഓഫര്‍. എന്നാല്‍ സിനിമ തരില്ലെന്നാണ് ഞങ്ങള്‍ അവരോട് പറഞ്ഞു. പിന്നീട് സിനിമ തിയേറ്ററില്‍ കളിച്ചതിന് ശേഷം ഒടിടിക്ക് കൊടുക്കാമെന്ന് തീരുമാനമായി.മരക്കാര്‍ വിഷയത്തില്‍ കേരളത്തിലെ തിയേറ്ററുടമകളോട് ഒരു നിര്‍മ്മാതാവെന്ന നിലയില്‍ പറയാനുള്ളത്.

എന്റെ രീതിയില്‍ പറയുകയാണെങ്കില്‍ ക്ഷമിക്കുക, പൊറുക്കുക, സഹിക്കുക, പോയ വണ്ടിക്ക് ഇനി കൈ കാണിച്ചിട്ട് കാര്യമില്ല. വരുന്ന വണ്ടിക്ക് ചാടിക്കേറുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!