രാധികയെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തികൊണ്ട് വരലക്ഷ്മി ശരത്കുമാർ

രാധിക തന്റെ ആരാ എന്നുള്ള സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് വരലക്ഷ്മി. അച്ഛൻ ശരത്കുമാറും രാധികയും അവരുടെ വിവാഹജീവിതത്തിൽ നല്ല സ്നേഹത്തോടെയാണ് കഴിയുന്നതെന്നും, രാധികയുടെ മകളാണ് റയാന്, ശരത്കുമാർ നല്ല ഒരു അച്ഛനാണ് എന്നും വരലക്ഷ്മി പറയുന്നു. ശരത്കുമാറിന്റെ രണ്ടാം വിവാഹമാണ് ഇതെന്നും ഛായ ദേവിയാണ് ആദ്യ ഭാര്യ എന്നും ഇവർക്ക് വരലക്ഷ്മി ശരത്കുമാർ,പൂജ ശരത്കുമാർ എന്നിങ്ങനെ പേരുള്ള രണ്ട് മക്കളുണ്ട്. രാധികയും ശരത്കുമാറും 2001-ൽ വിവാഹിതരായി.രാധികയുടെ മൂന്നാം വിവാഹമായിരുന്നു അതെന്നും,വിവാഹസമയത് റയാൻ എന്ന് പേരുള്ള ഒരു മക്കൾ ഉണ്ടായിരുന്നു രാധികയ്ക്കു എന്നും പറയുന്നു. അവര്ക് 2004-ൽ ശരത്കുമാറിനും രാധികയ്ക്കും രാഹുൽ എന്നൊരു ആൺകുഞ്ഞ് പിറന്നു.

കാസ്റ്റിങ് കൗച്ചിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിലാണ് നടി ഈ കാര്യം തുറന്നു പറഞ്ഞത്. പല നിര്‍മാതാക്കളും താരങ്ങളും ദുരുദ്ദേശത്തോടെ തന്നെ സമീപിച്ചിട്ടുണ്ടെന്നും തെളിവായി ഫോണ്‍ റെക്കോഡുകള്‍ തന്റെ കൈവശമുണ്ടെന്നും നടി വരലക്ഷ്മി പറഞ്ഞു.

ശരത്കുമാറിന്റെ മകളാണെന്ന് അറിഞ്ഞിട്ടുകൂടിപോലും പലരും തന്നെ തെറ്റായ ഉദ്ദേശ്യത്തോടെയാണ് സമീപിച്ചതെന്നും പറയുന്നു. സ്ത്രീകള്‍ വേട്ടക്കാരെ തുറന്നുകാട്ടാന്‍ ധൈര്യം കാണിക്കണം. പറ്റില്ല എന്ന് പറയേണ്ടിടത്ത് പറ്റില്ല എന്നുതന്നെ പറയണം. ആളുകളെ തുറന്നുകാട്ടിയാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണെങ്കില്‍ അത്തരത്തിലുള്ള സിനിമകള്‍ താന്‍ വേണ്ടെന്ന് വയ്ക്കുമെന്നും വരലക്ഷ്മി പറയുന്നു .
താന്‍ ഇത്തരമൊരു തീരുമാനമെടുത്തതോടെ മോശം സമീപനങ്ങളോട് പറ്റില്ല എന്ന് പറയാന്‍ പഠിച്ചു. കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നുപറഞ്ഞതിന്റെ പേരില്‍ പലരും സിനിമാ മേഖലയില്‍ തന്നെ വിലക്കിയിട്ടുണ്ട്. പക്ഷേ, ഇന്ന് താന്‍ സ്വന്തം കാലില്‍ നില്‍ക്കുന്നുവെന്നും 25 സിനിമകള്‍ ചെയ്തുവെന്നും വരലക്ഷ്മി പറയുകയാണ്.

25 നിര്‍മ്മാതാക്കള്‍ക്കും നല്ല സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷിക്കുന്നു. ഇപ്പോഴും താന്‍ ജോലി തുടരുകയാണ്. 29ാം സിനിമയില്‍ ഒപ്പിട്ടു. സിനിമയില്‍ അവസരം ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ പറ്റില്ല എന്ന് പറഞ്ഞ് മുന്നോട്ടുപോകണമെന്നാണ് തന്റെ അഭിപ്രായമെന്നും വരലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

ചില സ്ത്രീകള്‍ കാസ്റ്റിങ് കൗച്ചിനോട് അനുകൂലമായി പ്രതികരിക്കുകയും അവസരം ലഭിക്കാതാകുമ്പോള്‍ പരാതിപ്പെടുകയും ചെയ്യാറുണ്ടെന്നും. തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. വിട്ടുവീഴ്ച ചെയ്യണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ അത്തരത്തിലുള്ള ഓഫറുകള്‍ നിരസിച്ച് പൊരുതി മുന്നേറാന്‍ ശ്രമിക്കണമെന്നും താരം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!