നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്

മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോയായ നായിക നായകനിലെ താരങ്ങള്‍ സിനിമയിലേക്ക്. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായിക നായകനിലെ താരങ്ങള്‍ക്കൊപ്പം നടന്‍ ജോജുജോര്‍ജും പ്രധാന വേഷത്തിലെത്തും.

നായിക നായകനെന്ന റിയാലിറ്റി ഷോയില്‍നിന്ന് സിനിമയിലേക്കുള്ള ദൂരം കുറഞ്ഞില്ലാതായ നിമിഷം. അവിടെ പ്രേക്ഷകരുടെ പ്രിയങ്കരായ നാല് ചെറുപ്പക്കാര്‍ . ദര്‍ശനയും, ബിന്‍സിയും ശംഭുവും ആദിസും ഒരുമിക്കുന്ന പി.ജി.പ്രഗീഷിന്റെ രചനയിലുള്ള ലാല്‍ ജോസ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല.

കോവിഡ് പശ്ചാത്തലത്തില്‍ വൈകിയ സിനിമ ഒരുപാട് മാറ്റങ്ങളോടെയാണ് പ്രേക്ഷകരിലേക്ക് എത്തുകയെന്ന് സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!