വീര്‍ദാസിനെതിരെ നടി കങ്കണ റണാവത്

റ്റാന്‍ഡപ് കോമഡി താരം വീര്‍ദാസിന്റേതെന്ന് മൃദു ഭീകരവാദമെന്ന ആരോപണവുമായി ് നടി കങ്കണ റണാവത്. ‘ഐ കം ഫ്രം ടു ഇന്ത്യാസ്’ എന്ന വിഡിയോയിലൂടെ വീര്‍ദാസ് രാജ്യത്തെ ഒന്നടങ്കം അപമാനിച്ചുവെന്നും നടി പറയുന്നു. എല്ലാ ഇന്ത്യക്കാരെയുമാണ് ഇയാള്‍ ബലാത്സംഗ വീരന്മാരായി ചിത്രീകരിച്ചിരിക്കുന്നതെന്നും നടി വിമര്‍ശിച്ചു. നിങ്ങള്‍ ഇന്ത്യന്‍ പുരുഷന്‍മാരെ കൂട്ടബലാത്സംഗം ചെയ്യുന്നവരായി കാണുമ്പോള്‍ അത് വംശീയതയ്ക്കും ഇന്ത്യക്കാര്‍ക്കെതിരെയുള്ള മോശം കാഴ്ച്ചപ്പാടിനും പ്രചോദനമേകുകയാണെന്നും കങ്കണ പറയുന്നു.

ം ക്രിയാത്മകമായ ഷോകളിലൂടെ ഒരു വിഭാഗത്തെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നത് മൃദു തീവ്രവാദമാണ്. ഇത്തരം ക്രിമിനലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കങ്കണ ആവശ്യപ്പെട്ടു.

യുഎസിലെ വാഷിങ്ടന്‍ കെന്നഡി സെന്ററില്‍ ഷൂട്ട് ചെയ്ത 7 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ തിങ്കളാഴ്ചയാണു വീര്‍ ദാസ് യുട്യൂബിലും മറ്റും പോസ്റ്റ് ചെയ്തത്. രാജ്യത്തെ വിവിധ സാഹചര്യങ്ങളുടെ രണ്ടു വശങ്ങള്‍ പങ്കുവച്ചുള്ള വിഡിയോ ഏറെ ചര്‍ച്ചയായി. വിമര്‍ശനവുമുയര്‍ന്നതോടെ, ചില ഭാഗങ്ങള്‍ മാത്രമെടുത്തു പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും ഇത്തരം ദുഷ്പ്രചാരണത്തില്‍ വീഴരുതെന്നും കാട്ടി വീര്‍ ദാസ് വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!