കാര്‍ഷിക നിയമം പിന്‍വലിക്കലിനെതിരെ കങ്കണ

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ കടുത്ത വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്. തീരുമാനം നാണക്കേടുണ്ടാക്കുന്നതും ദുഖകരവുമാണെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതും ഒരു ജിഹാദി രാജ്യമാണ്. അതുപോലെ ആകണമെന്ന് ആഗ്രഹിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ എഴുതി.

അടുത്ത പോസ്റ്റില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും നടി ഓര്‍ത്തു. രാജ്യത്തിന്റെ ധര്‍മ്മ ബോധം ഉറങ്ങിക്കിടക്കുന്ന അവസ്ഥയില്‍ സ്വേച്ഛാദിപത്യമാണ് നല്ലതെന്ന് ഇന്ദിരാ ഗാന്ധിയുടെ ഫോട്ടോയ്‌ക്കൊപ്പം നടി കുറിച്ചു.

ഇന്ദിരാഗാന്ധിയുടെ ജന്‍മദിനമായ ഇന്ന് പിറന്നാളാസംശകളും നടി നേര്‍ന്നു.അതേസമയം മറ്റ് ബോളിവുഡ് താരങ്ങളായ തപ്‌സി പന്നു, സോനു സൂദ്, റിച്ച ഛദ്ദ തുടങ്ങിയവര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിനെ അനുകൂലിച്ച് കൊണ്ട് രംഗത്തു വന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!