എല്ലാവർക്കും ഏറെ ഇഷ്ട്ടമുള്ള താരജോഡികൾ ആണ് ഫഹദും നസ്രിയയും. സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ഒരാൾ കൂടിയാണ് ഫഹദ്, എന്നാൽ നസ്രിയ തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും പങ്കുവെക്കുന്നുണ്ട്. അങ്ങനെ പങ്കുവെച്ച ഒരു ചിത്രത്തിന്ന് പിന്നാലെയാണ് ആരാധകർ. നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് കാരണം.
അതിലെ ചെയിനിന്റെ ലോക്കറ്റ് ആണ് ഇപ്പോ ചർച്ച വിഷയം. മൂന്ന് പേരുകൾ ആണ് ആ ലോക്കറ്റിൽ ഉള്ളത്.
ഫഹദിനും നസ്രിയ്ക്കുമൊപ്പം മൂന്നാമതൊരാൾ അത് ആരാ എന്ന് അറിയുവാൻ വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ. അതിലെ മൂന്നാമത്തെ പേര് ഓറിയോ എന്നാണ്.
ആരാണ് ഓറിയോ എന്നല്ലേ? ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളർത്തു നായയാണ് ഓറിയോ.ഇരുവരുടെയും മിക്ക ചിത്രങ്ങളിലും ഈ നായക്കുട്ടി സ്ഥാനം പിടിച്ചിട്ടുണ്ട്. ഓറിയോ തന്റെ ആത്മ മിത്രമാണെന്നും മുമ്പ് നസ്രിയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഫഹദിന്റെ സഹോദരിയാണ് ഓറിയോ എന്ന പേരിട്ടതെന്നും നടി അൻ്ന് വ്യക്തമാക്കിയിരുന്നു.