ദുല്‍ഖറിനെ കുറിച്ച് ആസിഫ് അലി

ദുല്‍ഖര്‍ സല്‍മാനുമായുള്ള സൗഹൃദത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആസിഫ് അലി. തങ്ങള്‍ അധികവും സംസാരിക്കാറുള്ളത് കാറുകളെ കുറിച്ചാണ്. കാറുകളെ കുറിച്ച് മാത്രം സംസാരിക്കാന്‍ ഒരു ഫ്രണ്ട് സര്‍ക്കിള്‍ തന്നെയുണ്ടെന്നും ആസിഫ് അലി ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ദുല്‍ഖറിനെ എന്‍സൈക്ലോപീഡിയ ഓഫ് കാര്‍ എന്നാണ് വിളിക്കാറെന്ന് ആസിഫ് പറയുന്നു. തങ്ങള്‍ തമ്മില്‍ എപ്പോഴും ഉണ്ടാകുന്ന ഡിസ്‌കഷന്‍ കാറുകളെ കുറിച്ചാണ്. തങ്ങള്‍ക്കിടയിലെ കോമണ്‍ വിഷയവും അതാണ്. വണ്ടികളെ കുറിച്ച് സംശയം വന്നാല്‍ സംസാരിക്കാറുണ്ട്.

തന്നെക്കാള്‍ കൂടുതല്‍, ചെറുപ്പം മുതല്‍ കാറുകള്‍ കാണുകയും അത് ഉപയോഗിക്കുകയും പല സ്ഥലങ്ങളില്‍ യാത്ര ചെയ്ത് പല കാറുകള്‍ ഓടിക്കുകയും ചെയ്തയാളാണ് ദുല്‍ഖര്‍. കാറുകളെപ്പറ്റി മാത്രം സംസാരിക്കുന്ന ഒരു ഫ്രണ്ട്സ് സര്‍ക്കിള്‍ വരെയുണ്ട്.

ഒരിക്കല്‍ ഒരു അവാര്‍ഡ് ഷോയ്ക്ക് പോയിട്ട് തങ്ങള്‍ രണ്ടുപേരും കൂടെ സംസാരിച്ചിരിക്കുന്ന ഒരു ഫോട്ടോയുണ്ട്. അത് കണ്ടിട്ട് ഭാര്യ സമ ചോദിച്ചു, ഏത് കാറിനെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നതെന്ന്. അവള്‍ പറഞ്ഞത് കറക്ടായിരുന്നു, കാറിനെ കുറിച്ച് തന്നെയാണ് സംസാരിച്ചിരുന്നത് എന്ന് ആസിഫ് അലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!