അനൂപ് മേനോൻ തന്റെ പുതിയ സിനിമയുടെ തയ്യാറെടുപ്പിലാണ്. എത്തുന്നതോ എം.എൽ.എ മോഹിയായ
രാഷ്ട്രീയക്കാരൻ ജയരാമന്റെ വേഷത്തിൽ. രാകേഷ് ഗോപൻ സംവിധാനം ചെയുന്ന ക്വിറ്റ് ഇന്ത്യ എന്ന ചിത്രത്തിന് വേണ്ടിയാണ് അനൂപ് മേനോന്റെ പുതിയ വേഷപ്പകർച്ച. മറ്റൊരു രാഷ്ട്രീയക്കാരനായിട്ടു കുഞ്ഞുമോൻ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് ബൈജു സന്തോഷ് ആണ്. പൂർണമായും ഇതൊരു പൊളിറ്റിക്കൽ കോമഡി ചിത്രമാണ്. മുരളി ഗോപി, രഞ്ജിത്ത് എന്നിവർ ആണ് മറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
രാകേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് നായികയെ തീരുമാനിച്ചിട്ടില്ല. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ചിത്രീകരണം മാർച്ച് അവസാനത്തിന്നു മുന്നേ തിരുവനതപുരത്ത് ആരംഭിക്കും. സി. എ. എ, പാവാട, അണ്ടർവേൾഡ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഷിബിൻ ഫ്രാൻസിസ്. മലർ സിനിമാസിന്റെ ബാനറിൽ വി.എസ് . സഞ്ജിത നിർമ്മിക്കുന്ന ക്വിറ്റ് ഇന്ത്യയുടെ ഛായാഗ്രഹണം അൻവർ ഷാ നിർവഹിക്കുന്നു. ഹരിനാരായണന്റെ ഗാനങ്ങൾക്ക് ബിജി ബാൽ സംഗീതം പകരുന്നു. ജയപ്പൂര്, കാലിഫോർണിയ എന്നിവിടങ്ങളും ലൊക്കേഷനുകളായിട്ട് തീരുമാനിച്ചിരിക്കുന്നത്.