കേരളത്തിന് അപമാനമാണ് ചുരുളിയെന്ന് സജി നന്ത്യാട്ട്

ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ചുരുളിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നിര്‍മാതാവ് സജി നന്ത്യാട്ട്. ചുരുളി എന്ന സിനിമ കേരളത്തിന് അപമാനമാണ് എന്ന് അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തിലായിരുന്നു നന്ത്യാട്ടിന്റെ പ്രതികരണം.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന പേരില്‍ നമ്മുടെ സംസകാരത്തെ വെല്ലുവിളിക്കുകയാണ് സിനിമ. ചുരുളിയെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. എന്ന് അദ്ദേഹം പറഞ്ഞു. ചുരുളിയുടെ അണിയറപ്രവര്‍ത്തകര്‍ ഓര്‍ത്ത് മലയാളി ലജ്ജിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചുരുളിയുടെ എ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പതിപ്പാണ് ഇപ്പോള്‍ ഒടിടി യില്‍ പ്രദര്ശിപ്പിക്കുന്നത്. കാരണം ഒടിടിയ്ക്ക് സെന്‍സറിങ്ങ് വേണ്ട എന്ന നിയമം ഉള്ളതുകൊണ്ടാണ് അവര്‍ അങ്ങനെ ചെയ്തിരിക്കുന്നത്. സാംസ്‌കാരിക കേരളത്തിന് അപമാനമാണ് ചുരുളി എന്ന സിനിമ.ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നതിനെ മുതലെടുത്ത് കൊണ്ട് നമ്മുടെ സംസ്‌കാരത്തെയും പൈതൃകത്തെയും സാക്ഷരതയെയും വെല്ലുവിളിച്ച സിനിമയാണ്.

നമ്മുടെ പുതു തലമുറയെ വഴി തെറ്റിക്കുന്ന ഒരു സിനിമയായി മാത്രമേ ചുരുളിയെ കാണാന്‍ സാധിക്കൂ. തെറി പോലും നാണിച്ച് പോകുന്ന അവസ്ഥ. പൈസയ്ക്ക് വേണ്ടി ഇത്ര നികൃഷ്ടമായി എന്തും കാണിക്കുന്ന ഇത്ര സംസ്‌കാരം ഇല്ലാത്തവരെയോര്‍ത്ത് മലയാളി ലജ്ജിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!