പത്തൊന്‍പതാം നൂറ്റാണ്ട് പൂര്‍ത്തിയായി

ഇന്നു രാവിലെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’ ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി.. ചിത്രീകരണത്തിന്റെ അവസാന ഷോട്ട് എടുക്കുന്ന ചിത്രം ഇവിടെ ഷെയര്‍ ചെയ്യുന്നു… തുറന്ന മനസ്സോടെ സഹകരിച്ച എല്ലാ നടീനടന്‍മാര്‍ക്കും, ടെക്‌നീഷ്യന്‍മാര്‍ക്കും,തൊഴിലാളികള്‍ക്കും, എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ ശ്രീ കൃഷ്ണമൂര്‍ത്തിക്കും,
വിശിഷ്യ എന്നില്‍ വിശ്വാസമര്‍പ്പിച്ച് ഇത്രയും വലിയൊരു സിനിമയുടെ സംവിധാനച്ചുമതല ഏല്‍പ്പിച്ച ശ്രീ ഗോകുലം ഗോപാലേട്ടനും ഹൃദയപുര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു…

ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേര്‍ന്നൊരുക്കുന്ന നാലു ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്,സുധീര്‍ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രന്‍സ്,രാഘവന്‍, അലന്‍സിയര്‍,ശ്രീജിത് രവി,സുദേവ് നായര്‍, ജാഫര്‍ ഇടുക്കി,മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, , ബിബിന്‍ ജോര്‍ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോര്‍ജ്,സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, കൃഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍,സുന്ദര പാണ്ഡ്യന്‍.

ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണന്‍, സലിം ബാവ, ജയകുമാര്‍ (തട്ടീം മുട്ടീം) നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്. മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍,വര്‍ഷ വിശ്വനാഥ്,നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍,ബിനി,ധ്രുവിക,വിസ്മയ,ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂണിയര്‍ ആര്‍ട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമആണ് പത്തൊന്‍പതാം നൂറ്റാണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!