പത്താം വളവ് വരുന്നു

ജോസഫിനു ശേഷം എം. പത്മകുമാറിന്റെ ഫാമിലി ത്രില്ലര്‍ ”പത്താം വളവ്’; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി . ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടുമാണ്

ജോസഫിനു ശേഷം എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പത്താം വളവി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസായി. മലയാളത്തിലെ നിരവധി താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. യൂ.ജി.എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുബൈ മൂവി സ്റ്റുഡിയോസുമായി സഹകരിച്ച് കൊണ്ട് ഡോ.സക്കറിയ തോമസ്, ജിജോ കാവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്‍, പ്രിന്‍സ് പോള്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവീന്‍ ചന്ദ്ര, നിധിന്‍ കേനി എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. ഇന്ദ്രജിത്ത് സുകുമാരനും, സുരാജ് വെഞ്ഞാറമൂടും കരിയറിലെ ഏറ്റവും വലിയ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കേരളത്തിലെ ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രം തീര്‍ത്തുമൊരു കുടുംബ പശ്ചാത്തലത്തിലുള്ള ത്രില്ലര്‍ ആയിരിക്കും.

‘പകയോട് മാത്രം പ്രണയം’ എന്ന ടാക് ലൈനോടെ റിലീസായ പോസ്റ്ററില്‍ പോലീസ് വേഷത്തില്‍ ഇന്ദ്രജിത്തും ജയിലില്‍ പ്രതിയായിട്ടുള്ള സുരാജ് വെഞ്ഞാറമൂടുമാണുള്ളത്. അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന വമ്പന്‍ താര നിരയോടൊപ്പം മികച്ച ടെക്‌നീഷ്യന്മാരും അണിനിരക്കുന്ന ചിത്രത്തിന്റെ നാലാം ഷെഡ്യൂള്‍ ചിത്രീകരണം പുരോഗമിക്കുന്നു. അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജ്മല്‍ അമീര്‍, അനീഷ് ജി മേനോന്‍ , സോഹന്‍ സീനുലാല്‍ , രാജേഷ് ശര്‍മ്മ , ജാഫര്‍ ഇടുക്കി , നിസ്താര്‍ അഹമ്മദ് , ഷാജു ശ്രീധര്‍ , ബോബന്‍ സാമുവല്‍ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു. രതീഷ് റാം ആണ് ഛായാഗ്രഹണം. പദ്മകുമാര്‍ ചിത്രം ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിന്‍ രാജാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. വിനായക് ശശികുമാര്‍, ബി.കെ ഹരിനാരായണന്‍, എസ്.കെ സജീഷ് എന്നിവരുടേതാണ് ഗാനരചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!