വർഷങ്ങൾക്ക് ശേഷം വീണ്ടും തമിഴിലേക്ക്

ഉയരം കൊണ്ടുതന്നെ കുട്ടികൾക്കും മുതിർന്നവർക്കും പ്രിയങ്കരനായ ഗിന്നസ് പക്രു നീണ്ട എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും തമിഴിലേക്ക് തിരിച്ചു വരുന്നു. നവാഗതനായ ആദിത്യ സംവിധാനം ചെയുന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു വീണ്ടും വരുന്നത്.

ഈ ചിത്രത്തിൽ നിർണായ കഥാപാത്രത്തെയാണ് പക്രു അവതരിപ്പിക്കുന്നത്. ചെന്നൈയിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായി. മാർച്ച് 10ന് രണ്ടാമത്തെ ഷെഡ്യൂൾ ആരംഭിക്കും.ചിത്രത്തിൽ പുതുമുഖങ്ങളാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

അരിയാൻ എന്ന തമിഴ് ചിത്രത്തിലാണ് പക്രു അവസാനമായിട്ടു വേഷമിട്ടത്. കാവലനിൽ വിജയ്‌യോടൊപ്പവും, ഏഴാംഅറിവിൽ സൂര്യയുടെ കുടെയുമാണ് അഭിനയിച്ചത്. ​കു​ട്ടീം​ ​കോ​ലും​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​നാ​യി​ ​മാ​റി​യ​ ​പ​ക്രു​ ​കഴിഞ്ഞ ​വ​ർ​ഷം​ ​ഫാ​ൻ​സി​ ​ഡ്ര​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​നി​ർ​മ്മാ​താ​വി​ന്റെ​യും​ ​തി​ര​ക്ക​ഥാ​കൃ​ത്തി​ന്റെ​യും​ ​കു​പ്പാ​യ​ങ്ങ​ൾ​ ​കൂ​ടി​ ​അ​ണി​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!