പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്ന സിനിമയാണ് മോണ്‍സ്റ്റര്‍. തെലുങ്ക് ഇതിഹാസ താരം മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ചുവാണ് ചിത്രത്തില്‍ നായിക. തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ചിത്രമാണ് മോണ്‍സ്റ്റര്‍ എന്നാണ് ലക്ഷ്മി പറയുന്നത്.
അച്ഛന് മോഹന്‍ലാലിന്റെ സിനിമകളുടെ തെലുങ്ക് വേര്‍ഷന്‍ എല്ലാം കാണുമായിരുന്നു. ചെറുപ്പം മുതലേ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. അതുകൊണ്ട് മോണ്‍സ്റ്റര്‍ എന്ന സിനിമ വന്നപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചിത്രം കരിയര്‍ ബ്രേക്ക് ആകുമെന്നാണ് ലക്ഷ്മി പറയുന്നത്.
എല്ലാ ഭാഷാ ചിത്രങ്ങളിലും, എല്ലാ തരം വേഷങ്ങളും ചെയ്യാന്‍ തനിക്ക് വലിയ താല്പര്യമാണ്. എന്നാല്‍ ചിലര്‍ കരുതുന്നു താനൊരു സൂപ്പര്‍സ്റ്റാറിന്റെ മകള്‍ ആയതു കൊണ്ട് തന്നെ ഹാന്റില്‍ ചെയ്യാന്‍ ബുദ്ധിമുട്ട് ആയിരിക്കുമെന്ന്. അതുകൊണ്ട് അവര്‍ തന്നെ കാസ്റ്റ് ചെയ്യാന്‍ ഭയക്കുന്നു.
തന്റെ അച്ഛനാണ് സൂപ്പര്‍സ്റ്റാര്‍. അച്ഛന്റെ മകള്‍ ആയതുകൊണ്ട് താന്‍ ഇതുവരെ വെറും സൂപ്പര്‍ മാത്രമാണ്. സ്റ്റാര്‍ ആകണമെങ്കില്‍ സംവിധായകര്‍ തന്നെ പരിഗണിക്കുകയും വേഷങ്ങള്‍ നല്‍കുകയും ചെയ്യണം. തന്നെ ഹാന്റില്‍ ചെയ്യാന്‍ വളരെ എളുപ്പമാണ് എന്ന് അവര്‍ മനസിലാക്കണം.
ചെറുപ്പം മുതലേ സിനിമയുടെ മേക്കിങ്, അതിന്റെ പിന്നാമ്പുറം കണ്ട് വളരുന്ന ആളാണ്. അതിനാല്‍ സംവിധായകനെയോ നിര്‍മ്മാതാവിനെയോ ബുദ്ധിമുട്ടിക്കില്ലെന്നും ലക്ഷ്മി മഞ്ചു വ്യക്തമാക്കി. അതേസമയം, മോണ്‍സ്റ്റര്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തു വന്നിരുന്നു. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.