അശ്ലീല ചിത്രങ്ങളില്‍ എന്റെ മുഖം ; പ്രവീണ

തന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രം അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ എഡിറ്റ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് നടി പ്രവീണ. സിനിമാമേഖലയിലെ ഒട്ടേറെ സഹപ്രവര്‍ത്തകര്‍ ഈ പ്രശ്‌നം നേരിടുന്നുണ്ട്. പലരും പ്രതികരിക്കാറില്ല എന്നതാണ് സത്യം. പക്ഷേ എന്റെ കുടുംബത്തിലെ അംഗങ്ങളുടെ ചിത്രം പോലും ഇയാള്‍ ഉപയോഗിച്ചു. മുമ്പ് ഈ യുവാവ് എന്റെ പേരില്‍ ഇന്‍സ്റ്റാഗ്രമില്‍ എന്റെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിരുന്നു. ആദ്യം നല്ല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു. പിന്നാലെ ഇതിനെല്ലാം ലൈക്ക് ചെയ്യണം എന്നാവശ്യപ്പെട്ട് എന്നെ ഫോണ്‍ വിളിച്ചു. ഞാന്‍ സൈബര്‍ ഇടങ്ങളില്‍ അത്ര സജീവമല്ല. ഇതോടെ ഞാന്‍ ഈ ആവശ്യം അത്ര കാര്യമായി എടുത്തില്ല.

പിന്നാലെ ഇയാള്‍ അശ്ലീല ചിത്രങ്ങളില്‍ എന്റെ മുഖം എഡിറ്റ് ചെയ്ത് വെച്ച് പ്രചരിപ്പിക്കാന്‍ തുടങ്ങി. സിനിമാ മേഖലകളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് വരെ ടാഗ് ചെയ്ത് ചിത്രം പങ്കിട്ടു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ എന്നെ വിളിച്ച് പറഞ്ഞു. ഇങ്ങനെയാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്. ആദ്യം ഇയാളെ വിളിച്ച് ആവര്‍ത്തിക്കരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വൈരാഗ്യത്തോടെ ഇയാള്‍ വീണ്ടും ചെയ്തു.’ മനോരമയുമായുള്ള അഭിമുഖത്തില്‍ നടി പറഞ്ഞു.

ഇതുപോലുള്ള മാനസിക വൈകല്യമുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഇതുപോലെ എന്റെ സഹപ്രവര്‍ത്തകരായ നടിമാരും രംഗത്തുവരണം. എങ്കിലേ ഇതിന് ഒരു അവസാനം ഉണ്ടാകും. ഇതിലൂടെ ഇവര്‍ക്ക് എന്ത് സന്തോഷമാണ് ലഭിക്കുന്നതെന്നാണ് എനിക്ക് മനസിലാകാത്തത്..’ പ്രവീണ ചോദിക്കുന്നു.

പ്രവീണ നല്‍കിയ പരാതിയില്‍ ഡല്‍ഹിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് (22) എന്ന കോളജ് വിദ്യാര്‍ത്ഥിഅറസ്റ്റിലായിരുന്നു. നഗ്‌ന ചിത്രങ്ങളില്‍ മലയാള സീരിയല്‍- സിനിമാ നടികളുടെ മുഖം എഡിറ്റ് ചെയ്ത് വെച്ചാണ് ഇയാള്‍ പ്രചരിപ്പിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!