വെബ് സീരിസ് ഒരുക്കാന്‍ പൃഥ്വിരാജ്

മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രമൊരുക്കിയാണ് സംവിധായകനായി പൃഥ്വിരാജ് അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം ഇപ്പോള്‍ മോഹന്‍ലാലിനെ തന്നെ നായകനാക്കി ബ്രോ ഡാഡി എന്ന തന്റെ രണ്ടാമത്തെ ചിത്രവും പൃഥ്വിരാജ് സംവിധാനം ചെയ്തു. ഒരു ഫാമിലി കോമഡി എന്റെര്‍റ്റൈനെര്‍ ആയ ഈ ചിത്രം റിലീസ് ആയിട്ടില്ല.

പൃഥ്വിരാജ് സുകുമാരന്‍ ഒരുക്കുന്ന അടുത്ത രണ്ടു ചിത്രങ്ങളിലും നായകന്‍ മോഹന്‍ലാല്‍ തന്നെയാണ്. അത് രണ്ടും ലൂസിഫര്‍ എന്ന ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ആയാവും ഒരുക്കുക. ഇപ്പോഴിതാ, അതിനു ശേഷം പൃഥ്വിരാജ് ചെയ്യാന്‍ പോകുന്ന പ്രൊജക്റ്റും തീരുമാനമായി കഴിഞ്ഞു എന്നുള്ള റിപ്പോര്‍ട്ടുകള്‍ ആണ് വരുന്നത്.

ലൂസിഫര്‍ സീരിസിന് ശേഷം പൃഥ്വിരാജ് ഒരുക്കാന്‍ പോകുന്നത് ഒരു ഹിന്ദി വെബ് സീരിസ് ആണ്.ആ വെബ് സീരീസിലെ നായക വേഷവും പൃഥ്വിരാജ് തന്നെയാണ് ചെയ്യുക. ഇന്ത്യയുടെ ബിസ്‌ക്കറ്റ് കിംഗ് എന്നറിയപ്പെടുന്ന രാജന്‍ പിള്ളയുടെ ജീവിത കഥയാണ് ഈ വെബ് സീരിസിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുക. രാജന്‍ പിള്ളയുടെ വളര്‍ച്ചയും വീഴ്ചയുമാണ് ഈ വെബ് സീരിസിന്റെ പ്രമേയം.

യോഡ്‌ലീ ഫിലിംസ് ആണ് ഈ വെബ് സീരിസ് നിര്‍മ്മിക്കാന്‍ പോകുന്നത്. നേരത്തെ ലൂസിഫര്‍ സീരിസ് വെബ് സീരിസ് ആയി ചെയ്യാനുള്ള ഓഫറും പൃഥ്വിരാജ് സുകുമാരന് ഹിന്ദിയില്‍ നിന്നും വന്നിരുന്നു. മുരളി ഗോപി രചിക്കുന്ന ലൂസിഫര്‍ സീരീസില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ലൂസിഫര്‍ സീരിസ് നിര്‍മ്മിക്കുന്നത്. അടുത്ത വര്‍ഷമാണ് ലൂസിഫര്‍ രണ്ടാം ഭാഗം ആരംഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!