മോശമാണെന്ന് പ്രഖ്യാപിക്കാന്‍ പാടില്ല’; പ്രതികരിച്ച് മോഹന്‍ലാല്‍

മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നു. ‘ഞാന്‍ ബിസിനസുകാരന്‍ തന്നെയാണ്, 100 കോടി മുടക്കിയാല്‍ 105 കോടി പ്രതീക്ഷിക്കും’ എന്ന താരത്തിന്റെ വാക്കുകള്‍ വൈറലായി മാറിയിരുന്നു. ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറയുന്നതിലും മോശമായ കാര്യമൊന്നുമില്ലെന്ന് പറയുകയാണ് മോഹന്‍ലാല്‍ ഇപ്പോള്‍.

ഡേര്‍ട്ടി ബിസിനസ്മാന്‍ എന്ന് പറഞ്ഞാലും കുഴപ്പമില്ല. ഡേര്‍ട്ടി എന്നു പറയുന്നത് ഏത് രീതിയിലാണ് അവര് ഉദ്ദേശിക്കുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ. നത്തിംഗ് ഈസ് ബാഡ് എന്നാണ്. അങ്ങനെ ഡേര്‍ട്ടി എന്നൊന്നുമില്ല. ഒരു ബിസിനസ് ചെയ്യുന്നത് മോശമാണെന്ന് പ്രഖ്യാപിക്കാന്‍ പാടില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം, ഇന്ന് റിലീസായ മരക്കാറിന് ഉജ്ജ്വല സ്വീകരണമാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. എങ്കിലും ചിത്രത്തെ ഡീഗ്രേഡ് ചെയ്തു കൊണ്ടുള്ള കമന്റുകളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

കുഞ്ഞാലി മരക്കാര്‍ നാലാമനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. പ്രഭു, അര്‍ജുന്‍, അശോക് സെല്‍വന്‍, പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, നെടുമുടി വേണു, ഇന്നസെന്റ്, ബാബുരാജ്, വീണ നന്ദകുമാര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!