ജയറാമിന് ഇഷ്ട്ടം എന്താണ് എന്ന് ചോദിച്ചാൽ മലയാളികൾ ആദ്യം പറയുന്നത് ആനയോടും ചെണ്ട മേളത്തിനോടൊപ്പവുമൊക്കെയാണ് എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ തനിക്ക് അതിനോട് മാത്രമല്ല പശു വളർത്താലിനോടും പരിപാലനത്തിനോടും ഇഷ്ട്ടമാണ് എന്ന് തെളിയിക്കുകയാണ്,
മുന്നേ ജയറാം ഫാം നടത്തുന്നു എന്ന വാർത്തകളൊന്നും തന്നെ വന്നിരുന്നില്ല. ജയറാമിന്റെ മകനായ കാളിദാസ് ജയറാം അച്ഛന്റെ പശു ഫാമിനെ കുറിച്ച് ആരാധകരോട് പറയുവാൻ വേണ്ടി കാളിദാസ് തന്നെ സംവിധാനവും ഛായാഗ്രാഹണവും നിര്‍വഹിച്ച് ഒരു വീഡിയോ ചെയ്തു, മുത്തശ്ശി ആനന്ദവല്ലി അമ്മാളിന്റെ പേരാണ് ജയറാം ഫാമിന് നല്‍കിയിരിക്കുന്നത്. താൻ ഈ ഫാം തുടങ്ങിയപ്പോൾ അഞ്ച് പശുക്കൾ ആയിരുന്നു. പത്തു വര്‍ഷം മുമ്പ് തുടങ്ങിയ ഫാമില്‍ ഇപ്പോള്‍ അമ്പതോളം പശുക്കളുണ്ട്.ദിവസം 300 ലിറ്ററോളം പാലാണ് ലഭിക്കുന്നത്. കൃഷ്ണഗിരി, ഹൊസൂര്‍, ബംഗളൂരു തുടങ്ങിയവിടങ്ങളെല്ലാം പോയി നേരിട്ട് കണ്ടാണ് പശുക്കളെ ജയറാം വാങ്ങിയത്. പശുക്കൾക്ക് വേണ്ട പുല്ല് ഫാമിൽ തന്നെയാണ് കൃഷി ചെയുന്നത്. സ്വതന്ത്രമായി പശുക്കൾക്ക് മേയാനുള്ള സൗകര്യവും ഫാമിലുണ്ട്.