കരണ്‍ ജോഹറോട് കാണാന്‍ വരരുതെന്ന് പറഞ്ഞു’; തുറന്നു പറഞ്ഞ് കാജോള്‍

സഹപ്രവര്‍ത്തകരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് കാജോള്‍. കരണ്‍ ജോഹര്‍, മനീഷ് മല്‍ഹോത്ര എന്നിവരാണ് കാജോളിന്റെ അടുത്ത സുഹൃത്തുക്കള്‍. എന്നാല്‍ താന്‍ അമ്മയായതിന് ശേഷം ആറ് മാസത്തേക്ക് ഇവരോട് തന്നെ കാണാന്‍ വരരുതെന്ന് പറഞ്ഞതായാണ് കാജോള്‍ തുറന്നു പറയുന്നത്.

ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാജോള്‍ അജയ് ദേവ്ഗണിനെ വിവാഹം ചെയ്യുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. അമ്മയായതിനെ ശേഷമുള്ള മാറ്റത്തെ കുറിച്ച് ട്വിങ്കള്‍ ഖന്ന ചോദിച്ചപ്പോഴാണ് സുഹൃത്തുക്കളെ തന്നില്‍ നിന്നും അകറ്റിയതിനെ കുറിച്ച് നടി വെളിപ്പെടുത്തിയത്.

താന്‍ കരണിനും മനീഷിനും എല്ലാവര്‍ക്കും മെസേജ് അയച്ചു. ”നിങ്ങള്‍ എന്നെ ശരിക്കും സ്‌നേഹിക്കുന്നുവെങ്കില്‍, അടുത്ത ആറ് മാസത്തേക്ക് എല്ലാവരും എന്നെ തനിച്ചാക്കി പോകണം. എന്നെ കാണാന്‍ വരരുത്, എന്നോട് ഹലോ പറയരുത്. എനിക്ക് നിങ്ങളെ കാണാന്‍ ആഗ്രഹമില്ല, കാരണം എനിക്ക് ശ്രദ്ധ കേന്ദ്രീകരിക്കണം.”

”ഇത് എന്റെ ജീവിതത്തിലെ വളരെ പ്രധാനമായ സമയമാണ്. സുഹൃത്തുക്കളെ പരിചരിക്കാന്‍ എനിക്ക് സമയവും ക്ഷമയും ഇപ്പോള്‍ ഇല്ല” എന്ന്. തന്റെ അവസ്ഥ മനസിലാക്കി തന്നെ കാണാന്‍ സുഹൃത്തുക്കള്‍ എത്തിയിരുന്നില്ല. പിന്നെ കാണാം എന്നായിരുന്നു അവര്‍ പറഞ്ഞത്. ഇത്തരത്തിലുളള സുഹൃത്തുക്കളാണ് തന്റെ ഭാഗ്യമെന്നാണ് കാജോള്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!