പാ രഞ്ജിത്തിനൊപ്പം ചിയാന്‍; പുതിയ ചിത്രം

തെന്നിന്ത്യന്‍ നടന്‍ ചിയാന്‍ വിക്രമും സംവിധായകന്‍ പാ രഞ്ജിത്തും ഒന്നിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. ‘മെഗാ അന്നൗണ്‍സ്മെന്റ്’ എന്ന ക്യാപ്ഷനോടൊപ്പമാണ് അണിയറപ്രവത്തകര്‍ ഇത് ട്വീറ്റ് ചെയ്തത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍ രാജയാണ് നിര്‍മ്മാണം.

വിക്രമിന്റെ 61-ാം ചിത്രമാണിത്. സ്റ്റുഡിയോ ഗ്രീനിന്റെ 23-ാം പ്രൊഡക്ഷനുമാണ് ഇത്. ഈ മാസം അവസാനത്തോടെ ചിത്രം ആരംഭിക്കും. അതേസമയം മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍ ആണ് വിക്രമിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്. കാര്‍ത്തി, ജയം രവി, അമിതാബ് ബച്ചന്‍, ജയറാം, ഐശ്വര്യ റായ് ബച്ചന്‍, ത്രിഷ, വിക്രം പ്രഭു, ഐശ്വര്യ ലക്ഷ്മി, ശോബിത ധുലിപാല എന്നിവരാണ് ചിത്രത്തിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ആര്യ നായകനായ സര്‍പ്പാട്ട പരമ്പരയാണ് അവസാനമായി റിലീസ് ചെയ്ത പാ രഞ്ജിത്ത് ചിത്രം. നിലവില്‍ ‘നച്ചത്തിരം നഗര്‍ഗിരത്ത്’ എന്ന ചിത്രമാണ് പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കാളിദാസ് ജയറാം, അശോക് സെല്‍വന്‍, ദുഷറ വിജയന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!