കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കോടതിയിൽ നടക്കുന്നതിനിടയിൽ നടന്മാരായ കുഞ്ചാക്കോ ബോബനും മുകേഷും അവധിക്ക് അപേക്ഷ നൽകി. നടിയെ ആക്രമിച്ച കേസിന്റെ സാക്ഷി വിസ്താരം ഇന്നാണ് തുടങ്ങുന്നത്. നിയമസഭ നടക്കുന്നതുകൊണ്ട് അവധി അനുവദിക്കണം എന്നാണ് നടൻ മുകേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിന്റെ മറ്റൊരു സാക്ഷിയാണ് സംവിധായകൻ ശ്രീകുമാർ മേനോനെ ഇന്ന് വിസ്തരിക്കും.
മുന്നേ നടത്തിയ സാക്ഷി വിസ്താരത്തിന് ഹാജരാക്കാൻ കഴിയാത്തതിനാൽ നടൻ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു.കോടതിയിൽ വിസ്താരത്തിനായി വെള്ളിയാഴ്ച എത്തുവാൻ വേണ്ടിട്ട്
നേരത്തെ സമൻസ് നൽകിയിരുന്നു. ഇതിനെ തുടർന്ന് എത്താത്തതിനായിരുന്നു നടപടി. ഇതിനെ തുടർന്നാണ് കുഞ്ചാക്കോ ബോബനും അവധിക്ക് അപേക്ഷ നൽകിയത്.