‘മരക്കാര്‍’ ഒ.ടി.ടി റിലീസ് തിയതി പ്രഖ്യാപിച്ചു

ബിഗ്സ്‌ക്രീനില്‍ കോടികള്‍ നേടിയ മരക്കാര്‍; അറബിക്കടലിന്റെ സിംഹം’ഇനി ഒടിടിയിലേക്ക് . ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബര്‍ 17 മുതല്‍ ഇന്ത്യയില്‍ പ്രൈം വീഡിയോയില്‍ റിലീസ് ചെയ്യും. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ സന്തോഷം അറിയിച്ച് മോഹന്‍ലാലും എത്തിയിരുന്നു. രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കുകയാണ് എന്നും മോഹന്‍ലാല്‍ പറഞ്ഞു.

ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വളരെ ആവേശത്തിലാണ്, ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്, കഴിഞ്ഞ 20 വര്‍ഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിത്’ എന്നാണ് പ്രിയദര്‍ശന്‍ പ്രതികരിച്ചത്.

67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മരക്കാര്‍ കരസ്ഥമാക്കിയിരുന്നു. കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് സിനിമ.

പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!