സാമന്ത ആശുപത്രിയില്‍

നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായ താരമാണ് സാമന്ത. താരത്തിന്റെ ആരോഗ്യ നിലയെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസമാണ് സാമന്ത ആശുപത്രിയിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഈ വാര്‍ത്തകളിലെ യാതാര്‍ത്ഥ്യം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ മാനേജര്‍. തിങ്കളാഴ്ച രാവിലെ സാമന്ത ഒരു സ്വകാര്യ ആശുപത്രി സന്ദര്‍ശിച്ചിരുന്നു, ഇതിനെ തുടര്‍ന്നാണ് വാര്‍ത്തകള്‍ എത്താന്‍ തുടങ്ങിയത്. ”സാമന്ത റുത്ത് പ്രഭു ആരോഗ്യവതിയാണ്. ഇന്നലെ നേരിയ ചുമയെ തുടര്‍ന്ന് എഐജി ഹോസ്പിറ്റലില്‍ പരിശോധന നടത്തിയ ശേഷം വീട്ടില്‍ വിശ്രമിക്കുകയാണ്. പ്രചരിക്കുന്ന ഊഹാപോഹങ്ങളോ ഗോസിപ്പുകളോ ഒന്നും വിശ്വസിക്കരുത്”എന്ന് സാമന്തയുടെ മാനേജര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യില്‍ സാമന്ത അവതരിപ്പിക്കുന്ന ഐറ്റം സോംഗ് വിവാദത്തില്‍ ആയിരിക്കുകയാണ്. ഈ ഗാനം പുരുഷന്മാരെ മോശക്കാരായി കാണിക്കുന്നു എന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. നടിയുടെ ആദ്യ ഐറ്റം ഡാന്‍സ് ആണ് പുഷ്പയിലെ ”ഓ അന്തവാ” എന്ന ഗാനം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!