ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരുന്ന രാജീവ് രവിയുടെ നിവിന്‍ പോളി ചിത്രമായ തുറമുഖത്തിന്റെ റിലീസ് ജനുവരി 7 ലേക്ക് മാറ്റി. ജനുവരി ഒടുവില്‍ റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലും തുറമുഖം പ്രദര്‍ശിപ്പിക്കുന്നുണ്ട്. കെ.എം. ചിദംബരം എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കി ഒരുക്കുന്ന തുറമുഖത്തിന് തിരക്കഥ രചിക്കുന്നത് അദ്ദേഹത്തിന്റെ മകന് ഗോപന് ചിദംബരമാണ്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 1950 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപൻ ചിദംബരം.
നിവിനെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്,നിമിഷ സജയന്, അര്ജുന് അശോകന്, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠന് ആര് ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്.
തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.