ഇന്ദ്രന്‍സും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന ‘ശുഭദിനം’ പൂര്‍ത്തിയായി. ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ജനശ്രദ്ധനേടിയ മാച്ച് ബോക്സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി.
ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ വൈവിധ്യ പരിണിത ഫലങ്ങളുമെല്ലാം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം. തിരുവനന്തപുരവും പരിസരപ്രദേശങ്ങളുമായിരുന്നു ലൊക്കേഷന്‍.