പുഷ്പ എങ്ങനെ

അല്ലു അര്‍ജുന്‍ നായകനായെത്തിയ ചിത്രം പുഷ്പയ്ക്ക് മികച്ച പ്രതികരണവുമായി പ്രേക്ഷകര്‍.ചിത്രത്തില്‍ വില്ലനായി എത്തിയ ഫഹദ് ഫാസില്‍ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചതെന്നും. അല്ലു അര്‍ജ്ജുന്‍ ഈ സിനിമയോടെ വേറൊരു ലെവലിലെത്തുമെന്നും പ്രേക്ഷകര്‍ കുറിക്കുന്നു.

ചിത്രത്തിന്റെ അവസാന ഭാഗത്താണ് ഫഹദ് ഫാസില്‍ എത്തിയതെന്നും എന്നാല്‍, മാസ് ആയിരുന്നു ഫഹദ് എന്നും ആരാധകര്‍ പറഞ്ഞു. രണ്ടു ഭാഗങ്ങളായി എത്തുന്ന പുഷ്പ ചിത്രത്തിന്റെ ഒന്നാം ഭാഗമാണ് ഇന്ന് റിലീസ് ആയത്. പതിവുരീതികള്‍ വിട്ട് അല്ലു അര്‍ജുന്‍ വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് ചിത്രത്തില്‍ എത്തുന്നത് എന്നത് തന്നെയാണ് ‘പുഷ്പ’യുടെ ഏറ്റവും വലിയ പ്രത്യേകത. വില്ലന്‍ വേഷത്തിലാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ എത്തുന്നത്.

സുകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സുകുമാറും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഉള്‍വനങ്ങളില്‍ ചന്ദനക്കള്ളക്കടത്ത് നടത്തുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.

ശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ടു ഭാഗങ്ങളായി എത്തുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!