11 വയസുമുതല്‍ പോണ്‍ വീഡിയോ കാഴ്ച്ച: ബില്ലി ഐലിഷ്

പോണ്‍ വീഡിയോകളുടെ അടിമയായതിനെക്കുറിച്ചും അത് തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. അശ്ലീല വീഡിയോ കാണുന്നതില്‍ വല്ലാത്ത ആസക്തിയായിരുന്നു 11 വയസു മുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡേറ്റിംഗ് തുടങ്ങിയപ്പോള്‍ അത് തന്നെ കുഴപ്പത്തിലാക്കി. സിറിയസ് എക്‌സ്എം റേഡിയോയിലെ ഹോവാര്‍ഡ് സ്റ്റേണ്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

അത് എത്രമാത്രം അപമാനകരമായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഇത് ശരിക്കും തന്റെ തലച്ചോറിനെ നശിപ്പിച്ചു. അത്രയധികം പോണ്‍ കാണാനിടയായതില്‍ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നി.

താന്‍ കണ്ട ചില വീഡിയോകള്‍ അക്രമാസക്തവും അധിക്ഷേപകരവുമായതിനാല്‍ അത് പേടിസ്വപ്നങ്ങള്‍ കാണുന്നതിനിടയാക്കി. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആദ്യത്തെ കുറച്ച് തവണ, മോശം കാര്യങ്ങള്‍ ചെയ്യാന്‍ പങ്കാളി ശ്രമിച്ചിട്ടും ഞാന്‍ നോ പറഞ്ഞിരുന്നില്ല.

അതാണ് എനിക്ക് ആവശ്യമെന്ന് ഞാന്‍ കരുതിയിരുന്നുവെന്നും ഐലിഷ് വ്യക്തമാക്കി.ഏഴ് ?ഗ്രാമി അവാര്‍ഡുകള്‍ നേടിയ ഗായികയാണ് ഐലിഷ്, ഒരേ വര്‍ഷം നാല് മികച്ച ഗ്രാമി അവാര്‍ഡുകളും നേടുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും ഐലിഷാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!