വിവാദ നടി മീര മിഥുനെതിരെ സംവിധായകന് സെല്‍വ അന്പരസന് രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു . ജയില്‍ മോചിതയായതിന് ശേഷം ‘പേയെ കാണോം’ സിനിമയില്‍ അഭിനയിക്കുന്നതിനിടെ മീര ആറ് അസിസ്റ്റന്റുകള്‍ക്കൊപ്പം ആരോടും പറയാതെ ലൊക്കേഷനില്‍ നിന്നും കടന്ന് കളഞ്ഞു എന്നായിരുന്നു് സംവിധായകന്റെ പരാതി.
മീരയ്ക്ക് ഒപ്പമെത്തിയ ആറ് സഹായികളെയും കാണാനില്ലെന്നും അവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് സാധനങ്ങള്‍ എടുത്തിട്ടാണ് കടന്ന് കളഞ്ഞതെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നു.
ഇനി രണ്ട് ദിവസത്തെ ചിത്രീകരണം മാത്രം ബാക്കി നില്‍ക്കെയാണ് മീര സെറ്റില്‍ ആരോടും പറയാതെ മുങ്ങിയത്. നടി നിര്‍മ്മാതാവിന് വലിയ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രവൃത്തി മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് നടി വരുത്തിവെച്ചതെന്നാണ് നിര്‍മാതാവ് പറയുന്നത്.
വിജയ്, രജനികാന്ത് തുടങ്ങിയവര്‍ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് പരത്തിയെന്ന് ഒരിടയ്ക്ക് മീര പരാതിപ്പെട്ടിരുന്നു. കമല്ഹാസന്, സൂര്യ, ജ്യോതിക തുടങ്ങിയ താരങ്ങള്‍ക്കെതിരെയും നടി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. തൃഷ, നയന്‍താര എന്നീ താരങ്ങള്‍ തന്റെ അവസരങ്ങള്‍ തട്ടിയെടുത്തതായും മീര ആരോപിച്ചിരുന്നു.