ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയില്‍ എന്നെന്നേക്കുമായി സൂക്ഷിക്കാന്‍ പോവുകയാണ്: ടൊവീനോ തോമസ്

നടന്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രം വൈറലാവുകയാണ്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. കൊച്ചിയില്‍ നടന്ന താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തിയതാണ് താരങ്ങള്‍.

‘ദശലക്ഷങ്ങള്‍ വിലമതിക്കുന്ന നിമിഷം…മലയാള സിനിമയുടെ യഥാര്‍ത്ഥ സൂപ്പര്‍ഹീറോകള്‍ക്കൊപ്പം..മമ്മൂക്കയും ലാലേട്ടനും..ഞാനിത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയില്‍ എന്നെന്നേക്കുമായി സൂക്ഷിക്കാന്‍ പോവുകയാണ്.’ ചിത്രം പങ്കുവെച്ച് ടൊവിനോ കുറിച്ചു.

ഞായറാഴ്ച കൊച്ചിയില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ആയി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ വൈസ് പ്രസിഡന്റ് അടക്കം അഞ്ചു വനിതകള്‍ കമ്മിറ്റിയിലുണ്ട്.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്വേതാ മേനോനും മണിയന്‍പിള്ള രാജുവും വിജയിച്ചു. അതേസമയം ആശാ ശരത് പരാജയപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ലാലും വിജയ് ബാബുവും വിജയം കണ്ടു. ഔദ്യോഗിക പാനലിലുണ്ടായിരുന്ന നിവിന്‍ പോളിയും ഹണി റോസും പരാജയപ്പെട്ടു.

ബാബുരാജ്, മഞ്ജു പിള്ള, ലെന, രചന നാരായണന്‍ കുട്ടി, സുരഭി, സുധീര്‍ കരമന, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് വിജയിച്ച മറ്റു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!