പണം നൽകുമെന്ന് ഷെയ്ൻ നിഗം

കൊച്ചി: നടൻ ഷെയ്ൻ നിഗവും നിർമ്മാതാവുമായിട്ടുള്ള പ്രശ്നത്തിന്റെ പരിഹാരത്തിന് വേണ്ടിയിട്ടു അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽ ഇന്നലെ നടത്തിയ യോഗത്തിനു ഫലമുണ്ടായി. ഷെയ്ൻ കാരണം ചിത്രീകരണം മുടങ്ങിയിരുന്നു, ചിത്രങ്ങളുടെ നിർമ്മിതകളുടെ നഷ്ടപരിഹാരം നൽകാൻവേണ്ടി കൊച്ചിയിൽ നടന്ന ”അമ്മ’ എക്സിക്യുട്ടീവ് യോഗത്തില്‍ തീരുമാനം അറിയിച്ചു.

ഖുർബാനി, വെയിൽ എന്നി രണ്ട് ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കാണ് നഷ്ടപരിഹാരം നൽക്കുക. ഇവർക്ക് പണം നേരിട്ട് നൽകാതെ നിർമ്മാതാക്കളുടെ സംഘടനയ്ക്കാണ് നൽകുക. നഷ്ടപരിഹാരമായിട്ടു എത്ര രൂപയാണ് നൽകുന്നതെന്നു തീരുമാനമയില്ലെയെങ്കിലും 16 ലക്ഷം വീതം നൽകുമെന്നാണ് സൂചന.

മുന്നേ നഷ്ട്ടപരിഹാരമായിട്ടു ഒരു കോടി രൂപയാണ് നിർമ്മാതാക്കൾ ആവശ്യപ്പെട്ടിരുന്നത്. എന്നിരുന്നാൽ അത്രയും പണം നൽക്കാൻ കഴിയില്ല എന്നായിരുന്നു അമ്മയുടെ നിലപാട്. സിനിമയുടെ നല്ല ഭാവിയെ കരുതി പ്രേശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കണമെന്ന് സംഘടന ആഗ്രഹിക്കുന്നു. അതിനാൽ തന്നെ നിർമ്മിതാക്കളുടെ അസോസിയേഷന് പണം നൽകാമെന്ന് തീരുമാനം എടുത്തത്.

ഷെയ്ന്റ് പ്രതിഫലത്തിൽ നിന്നുമാണ് ഈ തുക നൽകാമെന്ന് തീരുമാനിച്ചതെന്ന് ‘അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറയുന്നു. അമ്മയുടെ കൊച്ചിയിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജൂണിൽ ഉണ്ടായിരിക്കുമെന്നും ഇടവേള ബാബു പറഞ്ഞു. കൊച്ചിയില്‍ ചൊവ്വാഴ്ച നടന്ന അമ്മ എക്സിക്യുട്ടീവ് യോഗത്തില്‍ പ്രസിഡന്റ് മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവരടക്കം 11 പേര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!